സായ് പല്ലവിയുടെ ബൈക്ക് യാത്ര…വിഡിയോ വൈറല്‍

സായ് പല്ലവിയുടെ ബൈക്ക് യാത്രയുടെ വിഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയിയല്‍ തരംഗമായിരിക്കുന്നത്. ഗതാഗത കുരുക്കിനെ തുടര്‍ന്നാണ് സായ് പല്ലവി ബൈക്കില്‍ കയറിയത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കു കൃത്യസമയത്ത് എത്തുന്നതിനു വേണ്ടിയാണ് സായ് പല്ലവി ബൈക്കില്‍ കയറിയത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കു വേണ്ടി താരം കാറില്‍ വരുന്നതും പ്രതീക്ഷിച്ചിരുകയായിരുന്നു ആരാധകരും സംഘടാകരും. ഇവരെ അതിശയിപ്പിച്ചാണ് താരം ബൈക്കില്‍ വന്ന് ഇറങ്ങിയത്.
തെലുങ്ക് സിനിമയായ കാനത്തിന്റെ പ്രൊമോഷനു വേണ്ടിയാണ് താരം ബൈക്കില്‍ വന്നത്. സായ് പല്ലവിയുടെ തമിഴ് ചിത്രമായ കാരുവിന്റെ റീമേക്കാണിത്.
സായ് പല്ലവി തന്റെ അസിസ്റ്റന്റിന്റെ ബൈക്കിലാണ് എത്തിയത്. വഴിയില്‍ ഗതാഗത കുരുക്ക് രൂക്ഷമായതോടെ കൃത്യസമയത്ത് വരാന്‍ സാധിക്കില്ലെന്നു മനസിലാക്കി സായി പല്ലവി ബൈക്കില്‍ യാത്ര ചെയുകയായിരുന്നു.

pathram:
Related Post
Leave a Comment