ഒഴിവുദിനങ്ങള്‍ അമേരിക്കയില്‍ ആഘോഷമാക്കി നയന്‍സും വിഘ്‌നേഷും ഫോട്ടോസ് വൈറല്‍…

ഹോളി ഒഴിവുദിനങ്ങള്‍ ആഘോഷമാക്കി നയന്‍താരയും കാമുകന്‍ വിഘ്‌നേഷ് ശിവനും. അമേരിക്കയിലാണ് ഇരുവരും അവധി ചെലവഴിക്കാന്‍ എത്തിയിരിക്കുന്നത്. ഓസ്‌കാര്‍ ആഘോഷങ്ങളും കണ്ട് ഇന്ത്യയിലേയ്ക്ക് മടങ്ങുന്നതിന് മുന്‍പായി വിഘ്‌നേഷ് ശിവന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇരുവരും ഒന്നിച്ചുള്ള മനോഹര ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ലോസാഞ്ചല്‍സ്, മലിബു, സാന്റാ മോനിക്ക എന്നിവിടങ്ങളില്‍ വെച്ചെടുത്ത മനോഹര ചിത്രങ്ങളാണ് വിഘ്‌നേഷ് പുറത്തു വിട്ടത്.
ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ഇവര്‍ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. നയന്‍താരയുടെ പിറന്നാള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിങ്ങനെ എല്ലാ പ്രധാനപ്പെട്ട ദിവസങ്ങളിലും ഒന്നിച്ചു ചേരാന്‍ ഇരുവരും ശ്രമിക്കാറുണ്ട്. ഉടന്‍ തന്നെ വിവാഹം ഉണ്ടാകുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
പ്രഭുദേവയുമായുള്ള വേര്‍പിരിയലിന് ശേഷം കരിയറില്‍ കുറച്ചു പിന്നോട്ട് പോയെങ്കിലും പിന്നീട് ശക്തമായ തിരിച്ചു വരവാണ് നയന്‍സ് നടത്തിയത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് മറ്റാരെയും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധം ആ ഇരിപ്പിടം നയന്‍സ് ഭദ്രമാക്കി. ഇതിനു ശേഷം നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്‍ വിഘ്‌നേഷുമായി നയന്‍സ് പ്രണയത്തിലായത്.

pathram:
Related Post
Leave a Comment