ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയില്‍ പത്ത് ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുദ്ധമത വിശ്വാസികളും മുസ്ലീങ്ങളും തമ്മിലുള്ള സംഘഷത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ. വര്‍ഗീയ സംഘര്‍ഷം പടരുന്നത് തടയുന്നതിനും അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് ലങ്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ബുദ്ധമത വിശ്വാസികളെ പലയിടത്തും കൂട്ടത്തോടെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നാണ് ബുദ്ധമതവിശ്വാസികളുടെ ആക്ഷേപം. കാന്‍ഡി ജില്ലയിലാണ് സംഘര്‍ഷം വ്യാപകമായിരിക്കുന്നത്. ശ്രീലങ്കയിലെ 2.1 കോടി ജനങ്ങളില്‍ സിംഹള ബുദ്ധമതവിശ്വാസികള്‍ 75 ശതമാനമുണ്ട്. പത്ത് ശതമാനമാണ് മുസ്ലീങ്ങള്‍.

pathram desk 2:
Related Post
Leave a Comment