കൊച്ചി: ക്രിമിനല്‍ സ്വഭാവമുള്ള സാമ്പത്തിക തട്ടിപ്പുകോസാണ് ഇതെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.സാധാരണയായി പരാതി ലഭിച്ചാല്‍ കേസെടുത്ത് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ് കീഴവഴക്കം. എന്നാല്‍ സഭയുടെ ഭൂമി ഇടപാടില്‍ മാത്രം പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.
സീേറാ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസ് ഒരു സിവില്‍ കേസാണെന്നും ഇതില്‍ പോലീസ് ഇടപെടേണ്ട കാര്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത്. ഈ നിലപാടിനെയാണ് ജസ്റ്റിസ് കമാല്‍ പാഷ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.