ത്രിപുരയില്‍ വോട്ടെണ്ണലില്‍ ക്രമക്കേട്; വീണ്ടും വോട്ടെണ്ണും; പ്രതീക്ഷയോടെ സിപിഎം

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയതിനു പിന്നാലെ വേട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ആരോപണത്തെ തുടര്‍ന്ന് മണിക് സര്‍ക്കാരിന്റെ മണ്ഡലമായ ധന്‍പൂരില്‍ വോട്ടെണ്ണല്‍ വിണ്ടും. മാണിക് സര്‍ക്കാരിന്റെ ധന്‍പൂര്‍ ഉള്‍പ്പടെ മൂന്ന് മണ്ഡലങ്ങളിലാണ് വേട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബി.ജെ.പിയുടെ ആരോപണത്തെ തുടര്‍ന്നാണ് നടപടി. വോട്ടെണ്ണല്‍ മൂന്ന്, നാല് മണിക്കൂര്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് വീണ്ടും വോട്ടെണ്ണലിന് കളമൊരുങ്ങിയത്.
കാല്‍നൂറ്റാണ്ട് ഭരണം നടത്തിയ സിപിഎമ്മിനെ വെറും 16 സീറ്റിലേക്ക് മാത്രം ചുരുക്കി 42 സീറ്റുകളാണ് ത്രിപുരയില്‍ ബിജെപി പിടിച്ചെടുത്തത്. 59 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ കേവലഭൂരിപക്ഷത്തിന് വെറും 31 സീറ്റുകള്‍ മാത്രം മതി എന്ന നിലയില്‍ പത്തു സീറ്റുകള്‍ കൂടി നേടിയിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശുപോലും നഷ്ടമായിടത്ത് നിന്നും അക്കൗണ്ട് തുറന്നപ്പോള്‍ തന്നെ അധികാരം പിടിച്ചെടുക്കുന്ന നിലയിലേക്ക് ബിജെപി വടക്കുകിഴക്കന്‍ മേഖലയില്‍ സ്വാധീനം കൂട്ടിയിരിക്കുകയാണ്.

pathram:
Related Post
Leave a Comment