കഴിഞ്ഞ ദിവസം കാക്കനാട് വെച്ച് പിടികൂടിയ ആഢംബര കാരവാന്‍ ആസിഫലിയുടേതല്ലെന്ന് മന്ദാരം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ തൊട്ടുപിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി.ആ കാരവാന്‍ തന്റേതല്ലെന്ന് ആസിഫ് അലിയും പ്രതികരിച്ചു തങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് വിശ്രമിക്കാനാണ് വാഹനം എത്തിച്ചത്.കൊച്ചിയിലെ കൊടും ചൂടത്ത് ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് വാഹനം എത്തിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് വാഹനം പിടിച്ചെടുത്തത്. വര്‍ഷ ബൗല്ലമ്മയാണ് ആസിഫിന്റെ നായികയായെത്തുന്നത്. തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാരവന്‍ കൊച്ചിയില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കസ്റ്റഡിയിലെടുത്തത്.