കൊച്ചി: മലയാറ്റൂരിലെ വൈദികന്‍ വധക്കേസിലെ പ്രതി ജോണി ആത്മഹത്യാ ശ്രമം നടത്തി. പിടികൂടിയ യുവാക്കളോടാണ് ജോണി ഇക്കാര്യം വെളിപ്പെടുത്തിയത്. തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നും മരിക്കാന്‍ ഉപയോഗിച്ച മുണ്ട് പൊട്ടി വീണുവെന്നും പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ച യുവാക്കളോട് ജോണി പറഞ്ഞു.
ജോണിയെ കണ്ടുപിടിക്കാനായി പൊലീസിനൊപ്പം നാട്ടിലെ മധുരിമ യൂത്ത് ക്ലബിലെ യുവാക്കളും കൂടിയിരുന്നു. ഇവരാണ് ജോണിയെ ഇഞ്ചിക്കുഴി ഭാഗത്ത് നിന്നും കണ്ടെത്തിയത്. ഇവിടെയുള്ള മോട്ടോര്‍ ഷെഡിനടത്തുള്ള ഇല്ലിക്കാട്ടിനടുത്ത് വെച്ചാണ് ഇവര്‍ ജോണിയെ കണ്ടത്.ഈ സമയം ജോണി പൂര്‍ണമായും അവശനായി കാണപ്പെട്ടിരുന്നുവെന്നും മുള്ളുകൊണ്ട് ദേഹത്തിന്റെ പല ഭാഗത്ത് നിന്നും മുറിവുണ്ടായിരുന്നതായും യുവാക്കള്‍ വെളിപ്പെടുത്തി.