മേടക്കൂറ് ( അശ്വതി, ഭരണി , കാര്‍ത്തിക 1/4 ) : നേട്ടങ്ങളുണ്ടാകും,
സന്താനങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ആശങ്കയുണ്ടാകും.
ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി , മകയിരം 1/2 ) : സാമ്പത്തിക കാര്യത്തില്‍
ശ്രദ്ധ വേണം , ഏറ്റെടുത്ത കാര്യങ്ങള്‍ നടപ്പാക്കും
മിഥുനക്കൂറ് ( മകയിരം 1/2 , തിരുവാതിര, പുണര്‍തം 3/4 ) : കാര്യവിജയമുണ്ടാകും ,
സന്തോഷകരമായ അനുഭവങ്ങളുണ്ടാകും
കര്‍ക്കിടകൂറ് ( പുണര്‍തം 1/4 , പൂയം , ആയില്യം ) : വാക്കുകള്‍ മധുരമാകും,
സാമ്പത്തിക നേട്ടമുണ്ടാകുീ .
ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): വാക്കുകള്‍ ജാഗ്രതയോടെ
ഉപയോഗിക്കണം, സാമ്പത്തികമായി ചെലവ് വര്‍ധിക്കാം.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): തൊഴില്‍മേഖലയില്‍
നേട്ടങ്ങളുണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടാകും.
തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): ആശുപത്രിയില്‍ കഴിയുന്ന
ബന്ധുവിനെ സന്ദര്‍ശിക്കും, ജീവിതപങ്കാളിയുടെ ആരോഗ്യത്തില്‍
ആശങ്കയുണ്ടാകും.
വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): തൊഴില്‍പരമായി
നേട്ടങ്ങളുണ്ടാകും, ഉന്നത സ്ഥാനീയരുമായി ബന്ധപ്പെടാന്‍ അവസരം.
ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4):കുടുംബത്തില്‍ സന്തോഷ
അനുഭവങ്ങളുണ്ടാകും, കാര്‍ഷികരംഗത്ത് നേട്ടങ്ങളുണ്ടാകും.
മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): പ്രതിസന്ധികളെ തരണം
ചെയ്യാന്‍ സാധിക്കും, അവസരോചിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍
അപകടങ്ങളില്‍ നിന്നും രക്ഷനേടും.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ആത്മവിശ്വാസത്തോടെ
പ്രവര്‍ത്തിക്കും, ആരോഗ്യപരമായി ചില പ്രയാസങ്ങള്‍ അനുഭവിക്കേണ്ടതായി
വരാം.
മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ജീവിതപങ്കാളിയുമായി
കലഹത്തിലേര്‍പ്പെടാതെ ശ്രദ്ധിക്കണം, സാമ്പത്തികമായി അനവധി
നേട്ടങ്ങളുണ്ടാകും.