ധോണിയുടെ നിര്‍ദേശം കേള്‍ക്കാതെ റെയ്‌ന ചെയ്തത്…

ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാന ട്വന്റി20 മല്‍സരം. ക്യാപ്റ്റന്‍ കോഹ്ലി ഇല്ലാതിരുന്നിട്ടും തകര്‍പ്പന്‍ പ്രകടനം കാഴചവച്ച് ഇന്ത്യ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ശിഖര്‍ ധാവന്റെയും സുരേഷ് റെയ്‌നയുടെയും മികച്ച ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
കോഹ്‌ലിയില്ലെങ്കിലും പരിചയ സമ്പന്നനായ മുന്‍ നായകന്‍ ധോണി ടീമില്‍ ഉണ്ടായിരുന്നു.
എല്ലാ മല്‍സരങ്ങളിലെയും പോലെ കേപ്ടൗണില്‍ നടന്ന മൂന്നാം ട്വന്റി20 മല്‍സരത്തിലും ധോണി കളിക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. ധോണിയുടെ നിര്‍ദേശങ്ങള്‍ സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുന്നുണ്ടായിരുന്നു. 14ാം ഓവറില്‍ റെയ്‌നയായിരുന്നു ബൗളിങ്ങിനായി എത്തിയത്. ഓവറിന്റെ നാലാമത്തെ ബോള്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ്ത്യന്‍ ജോങ്കര്‍ ബൗണ്ടറി കടത്തി. ഉടന്‍ തന്നെ റെയ്‌നയ്ക്ക് ധോണി നിര്‍ദ്ദേശം നല്‍കി. ‘വിക്കറ്റ് ലക്ഷ്യമിട്ട് സ്റ്റംപിന് സ്‌ട്രെയിറ്റായിട്ട് പന്തെറിയരുത്’ എന്നായിരുന്നു ധോണി ഉറക്കെ വിളിച്ചുപറഞ്ഞത്. ഇതാണ് മൈക്ക് സ്റ്റംപ് പിടിച്ചെടുത്തത്. അഞ്ചാമത്തെ ബോളും റെയ്‌ന അങ്ങനെ എറിഞ്ഞാല്‍ ദക്ഷിണാഫ്രിക്കന്‍ താരം ബൗണ്ടറി കടത്തുമെന്ന് ധോണിക്ക് ഉറപ്പായിരുന്നു.
എന്നാല്‍ റെയ്‌നയാകട്ടെ ധോണി പറഞ്ഞതു കേള്‍ക്കാതെ പഴയരീതിയില്‍ തന്നെ ബോളെറിഞ്ഞു. ജോങ്കറിന്റെ പാഡിനെ ലക്ഷ്യമിട്ടെറിഞ്ഞ ബോള്‍ ദക്ഷിണാഫ്രിക്കന്‍ താരം ബൗണ്ടറി കടത്തുകയും ചെയ്തു. ധോണിയുടെ വാക്കുകള്‍ കേള്‍ക്കാതിരുന്ന റെയ്‌ന അടി ഇരന്നുവാങ്ങുകയും ചെയ്തു. ഒരു വിക്കറ്റും റെയ്‌ന സ്വന്തമാക്കിയിരുന്നു.

pathram:
Leave a Comment