തിരുവനന്തപുരം: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ ആരും രക്ഷപെടില്ലെന്നും എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും നിയമമന്ത്രി എ കെ ബാലന്‍. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി വ്യക്തമാക്കി.
മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയായിരിക്കും എടുക്കുക. താന്‍ നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ആദിവാസികളുടെ മുകളില്‍ കൈവെക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും സംഭവം നടന്നയുടന്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മധുവിന്റെ അസ്വാഭാവിക മരണത്തില്‍ പ്രതിഷേധം കനക്കുകയാണ്. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ആദിവാസി ഊരുകളില്‍ നിന്നും നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. പ്രതികളെ പിടികൂടിയശേഷം മാത്രം പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മതിയെന്ന് പറഞ്ഞ് മധുവിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് അഗളിയില്‍ തടയുന്ന സ്ഥിതി വരെയുണ്ടായി.