വാഷിംഗ്ടണ്‍: യുഎസ് പൗരന്മാരുടെ മനസിലെ പ്രധാനശത്രുക്കള്‍ റഷ്യയും ഉത്തരകൊറിയയുമാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ഗാലപ്പ് ഇന്റര്‍നാഷണല്‍ പബ്ലിക് ഒപ്പീനിയന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 2016നെ അപേക്ഷിച്ച് ഉത്തരകൊറിയ യുഎസിന്റെ മുഖ്യ ശത്രുവാണെന്ന് കരുതുന്നവരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. റഷ്യയയാണ് മുഖ്യ എതിരാളിയെന്ന് കരുതുന്നവരുടെ എണ്ണത്തില്‍ 15 ശതമാനമാണ് വര്‍ധനവ്.
2016ലെ യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്നതാണ് റഷ്യയെ ശത്രുവായി കാണുന്നതിന് കാരണമായി 19ശതമാനം ജനങ്ങള്‍ പറഞ്ഞത്. ചൈനയും ഇറാനുമാണ് അമേരിക്കക്കാരുടെ മുഖ്യശത്രുരാജ്യങ്ങളിലെ മൂന്നും നാലും സ്ഥാനങ്ങളിലെത്തിയത്. 11 ശതമാനം പേര്‍ ചൈനയോടുള്ള എതിര്‍പ്പ് പ്രകടമാക്കി. എന്നാല്‍ ഏഴ് ശതമാനം ആളുകള്‍ മാത്രമാണ് ഇറാനെ എതിര്‍ത്തത്.
Leave a Comment