മലയാള സിനിമയില്‍ സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകം ഒരു സംഘടന വേണ്ടെന്ന് യുവ നടി മൈഥിലി. ഒരു വാര്‍ത്ത ചാനലിനോടാണ സ്ത്രീ സംഘടനയെക്കുറിച്ച് മൈഥിലി തന്റെ നിലപാട് അറിയിച്ചത്. സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകം സംഘടനയുടെ ആവശ്യം ഇല്ല എന്നു മൈഥിലി പറയുന്നു. ഇവിടെ ഇത്തരം ഒരു സംഘടനയ്ക്കു പ്രാധാന്യം ഇല്ല. സ്വന്തമായി പ്രശ്നം ഉണ്ടായാല്‍ സ്വന്തമായി നേരിടണം. അല്ലാത മറ്റു സംഘടനകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.
പുതിയതായി രൂപീകരിച്ച സ്ത്രീ സംഘടനകള്‍ തന്നെ സമീപിച്ചിട്ടില്ല. അതുകൊണ്ട് തനിക്ക് ഇതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒന്നും അറിയില്ല. ഞങ്ങള്‍ പറയും, നിങ്ങള്‍ ചെയ്യണം എന്നൊക്കെയാണു സംഘടനയുടെ തീരുമാനം. സംഘടനയില്‍ ഞങ്ങള്‍ നിങ്ങള്‍ എന്ന വ്യത്യാസം എന്തിനാണ് എന്നു മൈഥിലി ചോദിക്കുന്നു. നിയമങ്ങള്‍ മാറ്റിയെഴുതിയെങ്കില്‍ മാത്രമേ വരും തലമുറയ്ക്ക് എങ്കിലും രക്ഷയുണ്ടാകൂ. മൈഥിലി പറഞ്ഞു.
ഇവിടുത്തെ നിയമങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നും മൈഥിലി പറയുന്നു. താന്‍ അന്നും ഇന്നും ഒരു സംഘടനയില്‍ മാത്രമാണ് ഉള്ളത്. അമ്മയെന്ന സംഘടനയിലാണു പ്രവര്‍ത്തിക്കുന്നത്. അവിടെ സ്ത്രീയും പുരുഷനും അമ്മയുമുണ്ട്. മൈഥിലി പറയുന്നു.
Leave a Comment