സാരിയും ബ്ലൗസുമണിഞ്ഞ് ലിപ്‌സ്റ്റിക്കിട്ട് സുന്ദരിയായി ഉണ്ണി മുകുന്ദന്‍ !!! വീഡിയോ

യുവനടന്‍ ഉണ്ണി മുകുന്ദന്‍ പെണ്‍ വേഷത്തില്‍ എത്തിയാല്‍ എങ്ങനെയിരിക്കും. ചാണക്യതന്ത്രം എന്ന ചിത്രത്തിലാണ് മലയാളികളുടെ മസിലളിയന്‍ ഉണ്ണി മുകുന്ദന്‍ പെണ്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചാണക്യ തന്ത്രത്തിന്റെ ഫസ്റ്റ് ടീസറിലൂടെയാണ് ഉണ്ണി മുകുന്ദന്റെ പെണ്‍വേഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. തിങ്കള്‍ മുതല്‍ വെള്ളി വരെ, അച്ചായന്‍സ് , ആടുപുലിയാട്ടം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ഈ ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ മാസ് ഗെറ്റപ്പ് നമ്മള്‍ കണ്ടുകഴിഞ്ഞു.

മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദിനേശ് പള്ളത്ത് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഷാന്‍ റഹ്മാനാണ്.

ആക്ഷനും സസ്പെന്‍സും മിസ്റ്ററിയും നിറഞ്ഞ ഒരു ത്രില്ലര്‍ ആയാണ് ഈ ചിത്രമെന്നാണ് സൂചന. അനൂപ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ശിവദയും ശ്രുതി രാമചന്ദ്രനുമാണ് നായികാ വേഷത്തിലെത്തുന്നത്. മാര്‍ച്ചില്‍ ചിത്രം പുറത്തിറങ്ങും.

Similar Articles

Comments

Advertismentspot_img

Most Popular