തട്ടുകടയില്‍ തുച്ഛമായ വിലയ്ക്ക് സ്വാദുള്ള മട്ടണ്‍ ബിരിയാണി… പിന്നിലെ ഞെട്ടിക്കുന്ന സത്യം

ചെന്നൈ: തുച്ഛമായ വിലയ്ക്ക് സ്വാദുള്ള മട്ടണ്‍ ബിരിയാണി… പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇങ്ങനെ. ഒരേ ദിവസം തന്നെ പല വീടുകളില്‍ നിന്നായി വളര്‍ത്തുപൂച്ചകളെ കാണാതായപ്പോഴാണ് ചെന്നൈ നിവാസികള്‍ മൃഗ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സിനെ സമീപിച്ചു. തുടര്‍ന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അന്വേഷണത്തിനായി പ്രത്യേക സംഘം തന്നെ രൂപീകരിച്ചു. രണ്ടു മാസം തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആളുകള്‍ അറിയുന്നത്.

നഗരത്തില്‍ തുച്ഛമായ വിലയ്ക്ക് മട്ടണ്‍ ബിരിയാണി വില്‍ക്കുന്ന തട്ടുകടയിലേക്കാണ് ഈ പൂച്ചകളെ നല്‍കുന്നത്. ‘നരികൊറവ’ വിഭാഗത്തില്‍പ്പെട്ട നാടോടികളാണ് പൂച്ചകളെ പിടികൂടിയിരുന്നത്. ചെന്നൈയുടെ വിവിധ ഇടങ്ങളില്‍ പാര്‍ക്കുന്ന ഇവരില്‍ നിന്ന് അന്വേഷണത്തില്‍ നാല്‍പതോളം പൂച്ചകളെ കണ്ടെത്തുകയും ചെയ്തു. എന്തിനാണ് പൂച്ചകളെ പിടികൂടിയതെന്ന് ചോദിച്ചപ്പോള്‍ റോഡരികിലുള്ള ചെറിയ തട്ടുകടകള്‍ക്ക് വില്‍ക്കാനാണെന്നാണ് ഇവര്‍ പൊലീസിന് മറുപടി നല്‍കിയത്.

അവിടെ കുറഞ്ഞ വിലയ്ക്കു നല്‍കുന്ന മട്ടണ്‍ ബിരിയാണിയില്‍ ആട്ടിറച്ചിക്കു പകരം ചേര്‍ക്കുന്നത് പൂച്ചയിറച്ചിയാണ്. കഴിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടായാല്‍ ആരും ചോദ്യം ചെയ്യില്ലെന്ന ധൈര്യത്തിലാണ് ഇത്തരം ഇടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വില്‍പന. സംഭവത്തില്‍ ചെന്നൈ കോര്‍പറേഷനും പിഎഫ്എ പരാതി നല്‍കി. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ സംഭവത്തില്‍ അടിയന്തര നടപടിയെടുക്കുമെന്നും അന്വേഷണം ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ 20 വര്‍ഷമായി നാടോടികള്‍ ഇത്തരത്തില്‍ തട്ടുകടക്കാര്‍ക്കു പൂച്ചയിറയിച്ചി നല്‍കുന്നുണ്ടെന്നും കടക്കാര്‍ ഇത് ചേര്‍ത്ത് മട്ടണ്‍ ബിരിയാണി എന്ന പേരില്‍ വില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

കയറിലോ വലയിലോ കുരുക്കിയാണ് ഇവര്‍ പൂച്ചകളെ പിടിക്കുന്നത്. പിന്നീട് ചൂടുവെള്ളത്തിലിട്ട് കൊന്നതിന് ശേഷം തൊലി കളഞ്ഞ് വില്‍പനയും നടത്തും. വിവാഹം പോലുള്ള ആഘോഷത്തിനിടയിലും ഈ നാടോടി വിഭാഗക്കാര്‍ പൂച്ചയിറച്ചി വിളമ്പാറുണ്ട്. സന്ധിവാതത്തിന് പൂച്ചയിറച്ചി മികച്ച ഔഷധമാണെന്ന അന്ധവിശ്വാസത്തെത്തുടര്‍ന്ന് സാധാരണക്കാരും ഇതു വാങ്ങുന്നു.

പിടിച്ചെടുത്ത 40 പൂച്ചകളും നിലവില്‍ പിഎഫ്എയുടെ റെഡ് ഹില്‍സിലെ സംരക്ഷണ കേന്ദ്രത്തിലാണുള്ളത്. ‘നരികൊറവ’ വിഭാഗക്കാരുടെ പുനരധിവാസത്തിനു നടപടി കൈക്കൊള്ളണമെന്നും മൃഗസ്‌നേഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയല്ലാതെ നഗരത്തിലെ പൂച്ചയിറച്ചി വില്‍പന തടയാനാവില്ലെന്നും പിഎഫ്എ ചൈന്നൈ ഘടകം വ്യക്തമാക്കുന്നു

Similar Articles

Comments

Advertismentspot_img

Most Popular