‘വീട്ടമ്മ ഇല്ലാത്ത വീട്ടിലിരുന്ന് ബജറ്റ് തയ്യാറാക്കിയതാകാം ഇതിന് കാരണം’ തോമസ് ഐസക്കിനെയും മലയാളം എഴുത്തുകാരികളേയും പരിഹസിച്ച് എം.എം ഹസന്‍

തിരുവനന്തപുരം: മലയാളത്തിലെ എഴുത്തുകാരികളെ അപകീര്‍ത്തിപ്പെടുത്തിയും ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ചും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ഹസന്‍ പരിഹാസവര്‍ഷവുമായി രംഗത്ത് വന്നത്.

‘ബജറ്റ് പ്രസംഗത്തില്‍ എന്തുകൊണ്ടാണ് എഴുത്തുകാരികളുടെ കൃതികള്‍ മാത്രം ഐസക് ഉള്‍പ്പെടുത്തിയതെന്ന് മനസിലാകുന്നില്ല. വീട്ടമ്മയില്ലാത്ത വീട്ടിലിരുന്ന് ബജറ്റ് തയ്യാറാക്കിയതാകാം ഇതിന് കാരണം. സാറാ ജോസഫ്, കെ ആര്‍ മീര, വത്സല, ലളിതാംബിക അന്തര്‍ജനം തുടങ്ങിയ പഴയതും പുതിയതുമായ എഴുത്തുകാരികളുടെ വരികള്‍ മാത്രമാണ് ബജറ്റില്‍ ഉപയോഗിച്ചത്.

അവരുടെ മാത്രം ചില കവിതകളും കഥകളും നോവലിലെ വാചകങ്ങളുമാണ് ഇടയ്ക്കിടയ്ക്ക് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്’ ഹസന്‍ പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സദസിലായിരുന്നു എംഎം ഹസന്റെ പ്രസംഗം.

pathram desk 1:
Related Post
Leave a Comment