കല്യാണത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് പറഞ്ഞ സല്‍മാന്റ ട്വീറ്റ് കണ്ട് ആരാധക സമൂഹം ഞെട്ടിയിരിക്കുകയാണ്. ഞാനൊരു പെണ്‍കുട്ടിയെ കണ്ടെത്തിയെന്നതായിരുന്നു സല്‍മാന്‍ ഇന്നലെ ട്വീറ്ററില്‍ കുറിച്ചത്.
ആരാധകര്‍ ഞൊടിയിടെ റീ ട്വീറ്റുമായി രംഗത്ത് വന്നു. വിവാഹ ആശംസകളുടെ പ്രവഹാമയിരുന്നു. എന്നാല്‍ ചിലര്‍ സല്‍മാന്റ പുതിയ സിനിമയായ ഭരത് എന്ന സിനിമക്ക് വേണ്ടി പുതിയ നായികയെ കണ്ടെത്താനുള്ള ട്വീറ്റ് ആണെന്നും സിനിമാ പ്രമോഷനുവേണ്ടിയാണ് ഇത്തരത്തിലുള്ള ട്വീറ്റുകളെന്നുമാണ് ഇതെന്നും പറഞ്ഞെങ്കിലും ആരും കേട്ടില്ല. പിന്നീട് സല്‍മാന്‍ തന്നെ തന്റെ ട്വീറ്റിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി.
തന്റെ ബ്രദര്‍ ഇന്‍ ലോ ആയ ആയുഷ് ശര്‍മ്മയുടെ പുതിയ ചിത്രത്തെ പ്രൊമോട്ട് ചെയ്യുകയായിരുന്നു സല്‍മാന്‍. ലവരാര്‍ത്രി എന്നാണ് ചിത്രത്തിന്റെ പേര്. വറീനയാണ് ചിത്രത്തിലെ നായിക. സല്‍മാന്‍ കല്യണത്തിനെ കുറിച്ചുള്ള ചോദ്യത്തിന് എല്ലായ്‌പ്പോഴും ഉത്തരം കെടുക്കാറുണ്ടെങ്കിലും. ഇത്തരത്തിലുള്ള പ്രമോഷനുകള്‍ സോഷ്യല്‍ മീഡിയ വഴി നടത്തുന്നത് ഇത് ആദ്യമായിട്ടാണ്.