ശ്രീശാന്തിനെതിരായ വിലക്ക്, ബിസിസിഐക്ക് സുപ്രീം കോടതി നോട്ടീസ് അയക്കും

ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ വിനോദ് റായിക്കും കേരളക്രിക്കറ്റ് അസോസിയേഷനും സുപ്രീം കോടതി നോട്ടീസ് അയക്കും. ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാനാണ് വിനോദ് റായി. വിഷയത്തില്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവെച്ച് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്താണ് ശ്രീശാന്ത് ഹര്‍ജി നല്‍കിയത്. ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെതിരായ വിലക്ക് നിലനില്‍ക്കുമെന്ന് നേരത്തെ കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് താരം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വാതുവെയ്പ് കേസില്‍ പട്യാല കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല.

ബിസിസിഐയുടെ ഹര്‍ജി പരിഗണിച്ചാണ് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നില നില്‍ക്കുമെന്ന് വിധിച്ചത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തതെന്നാണ് ബിസിസിഐയുടെ വാദം.

Similar Articles

Comments

Advertismentspot_img

Most Popular