മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം… 35ഓളം കടകള്‍ കത്തിനശിച്ചു

മധുര: മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം. മുപ്പത്തിയഞ്ചോളം കടകള്‍ കത്തിനശിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഏറെ പരിശ്രമത്തിന് ശേഷം പുലര്‍ച്ചെ ഒന്നരയോടെ തീയണച്ചു.

ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരഭാഗത്തോടു ചേര്‍ന്നുള്ള കടകളാണു നശിച്ചത്. 60 അഗ്നിശമനസേനാംഗങ്ങളാണു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും നാശനഷ്ടത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും മധുര കലക്ടര്‍ കെ.വീരരാഘവ റാവു പറഞ്ഞു. എന്നാല്‍ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.

ക്ഷേത്രത്തിലെ ചടങ്ങുകള്‍ മുടങ്ങില്ലെന്നും കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ കൂടുകൂട്ടിയിരുന്ന നിരവധി പ്രാവുകളുടെ കൂടുകള്‍ കത്തി നശിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രധാന ഭാഗത്തേക്ക് തീ പടരുന്നതിനു മുമ്പു തന്നെ തീ നിയന്ത്രണ വിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്

pathram desk 1:
Related Post
Leave a Comment