പെട്ടെന്ന് ഒരാള്‍ എന്റെ ദേഹത്ത് മോശമായി സ്പര്‍ശിച്ചു കടന്നുപോയി!!! ഞാന്‍ പിന്നാലെ പോയി കോളറില്‍ പിടിച്ച് അയാളുടെ കരണത്തടിച്ചു; 14 വയസിലെ അനുഭവം പങ്കുവെച്ച് ദീപിക പദുക്കോണ്‍

മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ തീയറ്ററുകള്‍ നിറഞ്ഞാടുകയാണ് സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡ് താരം ദീപിക പദുക്കോണാണ്. ഈ കഥാപാത്രത്തെ അവതരിപ്പിച്ച ദീപികയ്ക്ക് പലയിടത്തു നിന്നും ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കര്‍ണി സേനയുടെ പ്രതിഷേധങ്ങള്‍ക്കിടയിലും ചിത്രം വിജയം കൊയ്യുകയാണ്. എന്നാല്‍ താന്‍ ജീവിതത്തില്‍ ഭയത്തെ നേരിടുന്നത് ആദ്യമായല്ലെന്നാണ് ദീപിക പറയുന്നത്.

പത്മാവതിനെതിരായ ഭീഷണികളുടെ പശ്ചാത്തലത്തില്‍ താരത്തിന് പ്രേത്യക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദീപിക താന്‍ ഭയത്തെ നേരിട്ട നിമിഷത്തെക്കുറിച്ച് മനസു തുറന്നത്.

‘അന്നെനിക്ക് 14-15 വയസായിരുന്നു. ഒരു ദിവസം കുടുംബസമേതം പുറത്തു പോയി ഭക്ഷണം കഴിച്ച് മടങ്ങി വരികയായിരുന്നു. റോഡിലൂടെ നടക്കുകയായിരുന്നു ഞങ്ങള്‍. അച്ഛനും സഹോദരിയും മുന്നിലും ഞാനും അമ്മയും പിന്നിലുമായിരുന്നു നടന്നത്. പെട്ടെന്ന് ഒരാള്‍ എന്റെ ദേഹത്ത് മോശമായി സ്പര്‍ശിച്ചു കൊണ്ട് കടന്നു പോയി. എനിക്കതിനെ അവഗണിച്ചാല്‍ മതിയായിരുന്നു. പക്ഷെ ഞാന്‍ തിരിച്ചു പോയി. അയാളുടെ കോളറില്‍ പിടിച്ചു, എനിക്ക് 14 വയസേ ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കണം, എല്ലാവരും നോക്കി നില്‍ക്കെ അയാളുടെ കരണത്ത് അടിച്ചു.’ താരം പറയുന്നു.

‘അന്നത്തെ ദിവസം മുതല്‍ എനിക്ക് എന്നെ നോക്കാന്‍ കഴിയുമെന്ന് എന്റെ അച്ഛനും അമ്മയ്ക്കും മനസിലായി.’ ദീപിക പറയുന്നു.

തന്റെ മൂക്ക് ചെത്തുമെന്ന് പറഞ്ഞവര്‍ക്കും ദീപിക മറുപടി നല്‍കി. തന്റെ കാലിന് അല്‍പ്പം നീളം കൂടുതലുണ്ടെന്നും മൂക്ക് തനിക്ക് വളരെ പ്രിയപ്പെട്ടതായതു കൊണ്ട് മൂക്ക് മുറിക്കുന്നതിന് പകരം കാല്‍പാദം മുറിക്കുന്നതാകും നല്ലതെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

pathram desk 1:
Related Post
Leave a Comment