അണ്ടര്‍-19 ലോകകപ്പ്: പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍.. ജയം 203 റണ്‍സിന്

ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്താനെ 203 റണ്‍സിനു പരാജയപ്പെടുത്തി ടീം ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍. ആദ്യം ബാറ്റുചെയ്ത് 272 റണ്‍സ് നേടിയ ഇന്ത്യ പാകിസ്താനെ 69 റണ്‍സിനു പുറത്താക്കിയാണ് കൂറ്റന്‍ ജയം സ്വന്തമാക്കിയത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യ ഉയര്‍ത്തിയ 273 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന്‍ 29.2 ഓവറിലാണ് കളിയവസാനിപ്പിച്ചത്. 10 റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ പാകിസ്താന് പിന്നീട് തകര്‍ച്ചയില്‍ നിന്ന കരകയറാന്‍ കഴിഞ്ഞില്ല. തകര്‍ച്ചയോടെയുള്ള ആ തുടക്കത്തില്‍ നിന്ന് കര കയറാന്‍ പിന്നീട് പാകിസ്താനായില്ല.

18 റണ്‍സെടുത്ത റൊഹെയ്ല്‍ നാസിറാണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍. എട്ടു ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായി. ആറു ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഇഷാം പോറെലായിരുന്നു ഇന്ത്യന്‍ ബൗളിങ്ങ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ശിവ സിങ്ങും റിയാന്‍ പരംഗും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

നേരത്തെ 94 പന്തില്‍ നിന്ന് 102 സെഞ്ചുറി നേടിയ ശുഭം ഗില്ലിന്റെ മികവിലായിരുന്നു ഇന്ത്യന്‍ യുവനിര മികച്ച ടോട്ടല്‍ കണ്ടെത്തിയത്. ഏഴു ഫോറിന്റെ അകമ്പടിയോടെ 94 പന്തില്‍ നിന്നായിരുന്നു ഗില്ലിന്റെ 102 റണ്‍സ്. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് ഇന്ത്യ കുറിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണിങ്ങില്‍ പൃഥ്വി ഷായും മഞ്‌ജോത് കൈറയും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 റണ്‍സടിച്ച പൃഥ്വി ഷായെ റണ്‍ഔട്ടാക്കി മുഹമ്മദ് മൂസയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 47 റണ്‍സെടുത്ത കൈറയും പുറത്തായി.

ഹാര്‍വിക് ദേശായി 20 റണ്‍സടിച്ച് പുറത്തായപ്പോള്‍ രണ്ട് റണ്‍സായിരുന്നു റിയാന്‍ പരാഗിന്റെ സമ്പാദ്യം. അഭിഷേക് ശര്‍മ്മ (5), നാഗര്‍കോട്ടി(1),ശിവം മവി(10), ശിവ സിങ്ങ് (1) എന്നിവരും വിന്നനഴിയേ ക്രീസ് വിട്ടു. 33 റണ്‍സടിച്ച അങ്കുല്‍ റോയി മാത്രമാണ് വാലറ്റത്തില്‍ അല്‍പം പിടിച്ചുനിന്നത്.

Similar Articles

Comments

Advertisment

Most Popular

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഫലപ്രഖ്യാപനം ജൂലൈയിൽ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയിൽ. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട...

ഇഡിയുടെ സുരക്ഷ നോക്കുന്നത് സംസ്ഥാന പോലീസാണ്… പിന്നെയെങ്ങനെ സ്വപ്നയുടെ സുരക്ഷ ഏറ്റെടുക്കും..?

സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. കേന്ദ്ര...

കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത...