രാം ഗോപാല്‍ വര്‍മ്മയുടെ ‘ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത്’ കാണാന്‍ ആരാധകര്‍ ഇടിച്ചു കേറി… ഒടുവില്‍ സെര്‍വര്‍ ക്രാഷായി

മുംബൈ: പുറത്തിറങ്ങുന്നതിന് മുമ്പ് വിവാദച്ചുഴിയില്‍ അകപ്പെട്ട രാം ഗോപാല്‍ വര്‍മ്മയുടെ ‘ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത്’ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. ഇന്റര്‍നെറ്റില്‍ റിലീസ് ആയി നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് സിനിമ കണ്ടത്. സെര്‍വര്‍ ക്രാഷ് ആയതിനാല്‍ പലര്‍ക്കും ചിത്രം കാണാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്.

ട്രെയിലര്‍ പുറത്തു വന്നപ്പോള്‍ തന്നെ ചിത്രത്തില്‍ അശ്ലീലം കുത്തിനിറച്ചിരിക്കുകയാണെന്നും അത് ഇന്ത്യന്‍ യുവത്വത്തെ വഴിതെറ്റിയ്ക്കുമെന്നും ആരോപണങ്ങളുയര്‍ന്നിരിന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. അതോടൊപ്പം തന്നെ ഉയര്‍ന്നു വന്ന മറ്റൊരു വിവാദമാണ് ചിത്രത്തിന്റെ കഥ തന്റേതാണെന്ന് വെളിപ്പെടുത്തി സര്‍ക്കാര്‍ 3യുടെ തിരക്കഥാകൃത്ത് ജയകുമാര്‍ രംഗത്തുവന്നത്.

‘ധാരാളം യുവ എഴുത്തുകാരെയും അഭിനേതാക്കളെയും ചൂഷണം ചെയ്യുന്ന കാമഭ്രാന്തനാണ് അയാള്‍. ഹോളിവുഡിലെ ഹാര്‍വി വെയ്ന്‍സ്റ്റീനെ പോലെ തന്നെ. തിരക്കഥ മോഷ്ടിച്ചതിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കോടതിയില്‍ ഞാന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാം ഗോപാല്‍ വര്‍മ്മയോട് വിശദീകരണം ആവശ്യപ്പെട്ട് മെയിലും അയച്ചിട്ടുണ്ട്.’ ജയകുമാര്‍ പറഞ്ഞു.

രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് സര്‍ക്കാര്‍3. ആ ചിത്രത്തിന്റെ തിരക്കഥാകൃത്ത് തന്നെയാണ് അദ്ദേഹത്തിനെതിരെ രംഗത്തു വന്നിരിയ്ക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

പോണ്‍ താരം മിയ മല്‍ക്കോവയാണ് ഗോഡ്, സെക്സ് ആന്റ് ദ ട്രൂത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. സണ്ണി ലിയോണിന് ശേഷം ഒരു ഇന്ത്യന്‍ ഫീച്ചര്‍ സിനിമയില്‍ വേഷമിടുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ. ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

Similar Articles

Comments

Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....