ആശുപത്രിയില്‍ തീപിടിത്തം; 33 പേര്‍ വെന്തുമരിച്ചു

സിയൂള്‍: ആശുപത്രിയില്‍ ഉണ്ടായ വന്‍തീപിടിത്തത്തില്‍ 33 പേര്‍ വെന്തുമരിച്ചു. തെക്കുകിഴക്കന്‍ ദക്ഷിണ കൊറിയയിലെ മിര്‍യാംഗിലെ സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റു നിലകളിലേക്കും പടര്‍ന്നതോടെയാണ് ദുരന്തമേറിയത്. എന്നാല്‍ എങ്ങനെയാണ് തീപിടുത്തമുണായത് എന്ന കാര്യം വ്യക്തമല്ല. ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

pathram:
Related Post
Leave a Comment