തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ മരിച്ച അനുജന്റെ ഘാതകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി 770-ലേറെ ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നില്‍ ഒറ്റയ്ക്ക് സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാന്‍ സിനിമാതാരം സന്തോഷ് പണ്ഡിറ്റ് എത്തി. തന്റെ പുതിയ ചിത്രമായ ‘ഉരുക്കു സതീശ’ന്റെ ഷൂട്ടിങ് മാറ്റിവെച്ചാണ് അദ്ദേഹം ശ്രീജിത്തിനെ കാണാനെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പറഞ്ഞത്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:
തിരുവനന്തപുരത്ത് നിരാഹാര സമരം തുടരുന്ന ശ്രീജിത്തിനെ
കാണുവാനും, അഭിവാദൃം അര്‍പ്പിക്കാനും ഞാന്‍ നേരില്‍ ചെന്നു…
Bangalore, Mysore ഭാഗങ്ങളിലെ ‘ഉരുക്കു സതീശന്‍’ സിനിമയുടെ
shooting തല്കാലം മാറ്റി വെച്ചാണ് ചെന്നത് ..
ശ്രീജിത്തിനും അമ്മക്കും കുറേ നല്ല നിമിഷങ്ങള്‍ നല്കുവാന്‍
സാധിച്ചു എന്നു കരുതുന്നു….അവരെ സന്തോഷിപ്പിക്കുവാനും ,
ആശ്വസിപ്പിക്കുവാനും ഞാന്‍ maximum ശ്രമിച്ചു…
അപാരമായ ക്ഷമയും,സഹന ശക്തിയും കാണിക്കുന്ന
ശ്രീജിത്തിനും അമ്മക്കും ഈ സമരം ഒരു വീജയത്തില്‍
എത്തിക്കുവാന്‍ സാധിക്കട്ടെ എന്നു ആശംസിക്കുന്നു…
കുറച്ചു സമയം അവരോടൊപ്പം ഞാന്‍ ചെലവഴിച്ചു….
ഇരുവരും എന്നോട് കുറെ നേരം സംസാരിച്ചു…
ഈ സമരത്തിനു കട്ടക്കു support ചെയ്യുന്ന Facebook
കൂട്ടായ്മക്കും, justice for sreejith forum ത്തിനും,
മറ്റു സാധാരണണക്കാര്‍ക്കും നൂറു കോടി അഭിവാദൃങ്ങള്‍…
പ്രമുഖനല്ല എന്ന ഒരൊറ്റ കാരണത്താല്‍
നാം ആരേയും ഒറ്റപ്പെടുത്തരുത്..
ഇനിയും ഈ നാട്ടില്‍ നടക്കുന്ന നീതിക്കൂ വേണ്ടിയുള്ള
എല്ലാ സമരത്തിലും, ഞാനും സാധാരണണക്കാരുടേയും,
പാവപ്പെട്ടവരുടേയും കൂടെ ഉണ്ടാകും….
എന്നാലാകുന്ന സകല സഹായങ്ങളും ചെയ്തു തരുന്നതാണ്…
നമ്മുക്ക് വേണ്ടത് social media യില്‍ മാത്രം ഒതുങ്ങുന്ന വിപ്ളവങ്ങളല്ല….
മറിച്ച് മണ്ണില്‍ ഉറച്ച കാല്‍ വെച്ചു നടത്തുന്ന
ഇതു പോലുള്ള വിപ്ളവങ്ങളാണ്…