സെക്‌സിന് ശേഷം രതിമൂര്‍ച്ച അനുഭവിച്ച സ്ത്രീകള്‍ പങ്കാളിയോട് ഹൃദയം തുറന്ന് സംസാരിക്കുന്നു… പുരുഷന്മാര്‍ മന്ദഗതിയിലും.. പിന്നിലെ കാരണം ഇതാണ്

രതിമൂര്‍ച്ഛ അനുഭവിച്ച സ്ത്രീകളാണ് അനുഭവിക്കാത്തവരെ അപേക്ഷിച്ച് സെക്സിന് ശേഷം പങ്കാളിയോട് ഹൃദയം തുറന്ന് സംസാരിക്കുന്നവരെന്ന് പഠനം. യു.എസ്.എയിലെ കണക്റ്റിക്കട്ട് സര്‍വ്വകലാശാലയിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗം പ്രഫസര്‍ അമാന്‍ഡ ഡെനിസാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഇതിന്റെ കാരണവും അമാന്‍ഡ വിവരിക്കുന്നുണ്ട്.

രതിമൂര്‍ച്ഛക്ക് ശേഷം സ്ത്രീയിലും പുരുഷനിലും ട്രസ്റ്റ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്സിടോസിന്റെ അളവ് കൂടുന്നു. പക്ഷെ ഈ ഘട്ടത്തില്‍ ഒരു പ്രത്യേക ശാരീരിക മാറ്റം ഇണകളില്‍ സംഭവിക്കുന്നു. പുരുഷനില്‍ ടെസ്റ്റോസ്റ്റെറോണ്‍ എന്ന ഹോര്‍മോണ്‍ കൂടി ഉത്പാദിപ്പിക്കപ്പെടുന്നു. തല്‍ഫലമായി രതിമൂര്‍ച്ഛയെത്തുടര്‍ന്ന് ശാരീരമാറ്റങ്ങളെ ടെസ്റ്റോസ്റ്റെറോണ്‍ മന്ദഗതിയിലാക്കുന്നു. ഇക്കാരണത്താല്‍ സെക്സിന് ശേഷം പുരുഷന്മാര്‍ പെട്ടന്ന് മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധ മാറ്റുന്നു. പെട്ടെന്ന് ഒരു തണുപ്പന്‍ മട്ടുകാരനാകും.

സെക്സിന് ശേഷം സംസാരത്തിലേക്ക് കടക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണെന്നത് മുന്നില്‍. എന്നാല്‍ എല്ലാ സ്ത്രീകളും ഇങ്ങനെ സംസാരിക്കുന്നുമില്ല. ഇതിന് കാരണം ഓര്‍ഗാസം അനുഭവിക്കുന്ന സ്ത്രീകളിലാണ് ഓക്സിടോസിന്‍ ഹോര്‍മോണ്‍ കൂടുന്നത് എന്നതുകൊണ്ടാണ്. ഓക്സിടോസിന്‍ കൂടിയ അവസ്ഥയില്‍ അവള്‍ക്ക് അവനോട് കൂടുതല്‍ വിശ്വാസവും അടുപ്പവും തോന്നുമത്രേ. അതാണ് സംതൃപ്തിയുള്ള സെക്സിന് ശേഷം അവള്‍ തന്റെ ഏറ്റവും അഗാധമായ വികാരങ്ങളെ കുറിച്ച് അവനോട് വാചാലയാകുന്നത്.

സെക്സിനെ കുറച്ച് തുറന്ന് സംസാരിക്കുന്നത് കൂടുതല്‍ രസകരവും ആനന്ദകരവുമാക്കും. സെക്സിലേര്‍പ്പെട്ട ശേഷം അവരിലൊരാള്‍ ചോദിക്കുന്നു നിനക്കിഷ്ടപ്പെട്ടോ? എന്ന്. ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് ആദ്യമേ തന്നെ ചോദിക്കൂ. ബെഡ്ഡില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് സംസാരിക്കുന്നത് ലൈംഗികതയിലേക്ക് കടക്കാനുള്ള ഉത്തേജനമായി മാറും. സ്വന്തം കാര്യം മാത്രം നോക്കി പോവുന്നവരുണ്ട്. താല്പര്യപ്പെട്ട് പുതിയൊരു പൊസിഷന്‍ അവര്‍ക്കെത്ര അരോചകമാണെന്ന് ഓര്‍ക്കില്ല ചിലര്‍. ഇത്തരം അസ്വാരസ്യങ്ങള്‍ തുടര്‍ന്ന് ക്രമേണ വിവാഹബന്ധം തന്നെ തകര്‍ന്നു പോയേക്കാം.

ലൈംഗിക ബന്ധത്തിന് ശേഷം ഇണ ആദ്യം കിടന്നുറങ്ങിയപ്പോള്‍ തങ്ങള്‍ ഊഷ്മളതയ്ക്കും അടുപ്പത്തിനും ദാഹിച്ചുവെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ പ്രതികരിച്ചവര്‍ പറഞ്ഞു. ഇങ്ങനെ ഉറങ്ങുന്നത് സ്ത്രീയോ പുരുഷനോ ആവാം. എങ്കിലും ഭൂരിപക്ഷം സാഹചര്യങ്ങളിലും പുരുഷനാണ് പെട്ടെന്ന് കിടന്നുറങ്ങുന്നത്.

പുരുഷന് കാഴ്ചയിലൂടെയാണ് ഉത്തേജനം ലഭിക്കുന്നത്. സ്ത്രീകള്‍ പ്രധാനമായും സ്പര്‍ശനങ്ങളിലൂടെയും സംസാരത്തിലൂടെയുമാണ് ഉത്തേജിതയാകുന്നത്. സ്ത്രീകളെ സംബന്ധിച്ച് ഇണയുമൊത്ത് സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യേണ്ടത് ജൈവശാസ്ത്രപരമായ ആവശ്യമാണ്. ഇക്കാരണം കൊണ്ടാണ് പുരുഷന്മാര്‍ അധികം പോണോഗ്രാഫിക് ചിത്രങ്ങള്‍ കാണുന്നതും സ്ത്രീകള്‍ അതില്‍ വിമുഖരാകുന്നതും.

സ്ത്രീ പതുക്കെയേ ഉത്തേജിതയാകൂ. പുരുഷന്‍ വേഗത്തിലും. ഇത് പലപ്പോഴും ദമ്പതികള്‍ക്കിടയിലെ പരാതികളാകാറുണ്ട്. സംസാരിക്കുക തന്നെ പരിഹാരം. സംസാരത്തിലൂടെ പുരുഷന് സ്ത്രീയുടെ മനസ്സില്‍ കയറിപ്പറ്റാനാകും. അല്ലാത്തപക്ഷം ലൈംഗികജീവിതത്തിലെ അതൃപ്തി മടുപ്പിലേക്കും ലൈംഗിക മരവിപ്പിലേക്കും പോവാനിടയുണ്ട്. പുരുഷനെ സംബന്ധിച്ച് സെക്സ് ഒരു സ്ലീപ്പിങ് പില്‍ പോലെയാണ്. പക്ഷെ ശേഷം പെട്ടെന്നുറങ്ങാതെ പങ്കാളിയോട് എന്തെങ്കിലും സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ സംസാരിക്കുകയും പുണരുകയും തമാശകള്‍ പറയുകയുമാണ് നല്ല ലൈംഗികതയ്ക്കുള്ള ഉത്തമ ഔഷധം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7