ഇവനെയൊന്നുമായി എന്നെ താരതമ്യം ചെയ്യരുത്… ഹാര്‍ദിക് പാണ്ഡ്യയെ പരിഹസിച്ച് കപില്‍ ദേവ്

ഇവനെയൊന്നുമായി എന്നെ താരതമ്യം മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ പരിഹാസ വര്‍ഷവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അശ്രദ്ധമായി വിക്കറ്റ് വലിച്ചെറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയെ താനുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു കപില്‍ ദേവിന്റെ വിമര്‍ശനം.

അന്താരാഷ്ട്ര മത്സരങ്ങളില്‍ വളരെ മോശം പിഴവുകള്‍ വരുത്തുന്ന പാണ്ഡ്യ താനുമായി താരതമ്യം ചെയ്യാന്‍ യോഗ്യനല്ലെന്നും കപില്‍ ദേവ് പറഞ്ഞു. കപില്‍ ദേവിന് ശേഷം ഇന്ത്യ കണ്ട മികച്ച ഔള്‍റൗണ്ടറാണ് പാണ്ഡ്യയെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടിന്നിംഗ്സിലും അശ്രദ്ധ മൂലം പാണ്ഡ്യ പുറത്തായിരുന്നു.

നിര്‍ണായകമായ രണ്ടാം ഇന്നിംഗ്സില്‍ 287 റണ്‍സിന്റെ വിജയലക്ഷ്യവുമായാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയത്. 69 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി പരിതാപകരമായ അവസ്ഥയില്‍ നില്‍ക്കെയാണ് പാണ്ഡ്യ ക്രീസില്‍ എത്തുന്നത്. എന്നാല്‍ ആറ് റണ്‍സില്‍ എത്തി നില്‍ക്കെ വൈഡ് ബോള്‍ അനാവശ്യമായി നേരിട്ട് പാണ്ഡ്യ പുറത്താവുകയായിരുന്നു.

ആദ്യ ഇന്നിംഗ്സിലാവട്ടെ അശ്രദ്ധ മൂലം റണ്‍ ഔട്ടായതും ഏറെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. അതേസമയം ആദ്യ ടെസ്റ്റില്‍ മികച്ച ബൗളിംഗായിരുന്നു പാണ്ഡ്യ കാഴ്ചവെച്ചത്.

pathram desk 1:
Related Post
Leave a Comment