മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് അല്ല, 2.0 കേരളത്തിലെത്തിക്കുന്നത് ആഗസ്റ്റ് സിനിമ; വിതരണാവകാശം കരസ്ഥമാക്കിയത് 16 കോടി രൂപയ്ക്ക്

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത്-ശങ്കര്‍ കൂട്ടുക്കെട്ടിന്റെ 2.0 ഏപ്രില്‍ 14 ന് തിയേറ്ററുകളിലെത്തും. ലൈക്ക പ്രൊഡക്ഷന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 450 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. പതിനഞ്ച് ഭാഷകളിലായി ഏഴായിരം തിയേറ്ററുകളിലെത്തുന്ന 2.0, നിലവില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 6500 തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ഈ റെക്കോഡാണ് 2.0 തകര്‍ത്തെറിയാന്‍ പോകുന്നത്.

കേരളത്തില്‍ 2.0 വിതരണത്തിനെത്തിക്കുന്നത് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ് ആണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവരുടെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമ ചിത്രത്തിന്റെ വിതരണാവകാശം വാങ്ങിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാല ഇതെ സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

16 കോടി റെക്കോഡ് തുക നല്‍കിയാണ് ആഗസ്റ്റ് സിനിമാസ് 2.0 കേരളത്തിലെത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്ലോബല്‍ യുണൈഡ് മീഡിയയാണ് ബാഹുബലി രണ്ടാംഭാഗത്തിന്റെ വിതരണാവകാശം കരസ്ഥമാക്കിയത്. 10.5 കോടി രൂപയാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ചിത്രത്തിന് വേണ്ടി വിപണിയിലിറക്കിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമായിരുന്നു ബാഹുബലി.

2010 ലെ സൂപ്പര്‍ഹിറ്റ് ചിത്രം എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എമി ജാക്സനാണ് നായിക. മലയാളികളുടെ പ്രിയതാരം കലാഭവന്‍ ഷാജോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Similar Articles

Comments

Advertisment

Most Popular

കൊച്ചിയിലെ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെൺകുട്ടികളെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ള ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട്...

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ് ​ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരേ നടപടി

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ...

വീണ്ടും ആന്ത്രാക്സ്; മൃഗങ്ങൾ കൂട്ടത്തോടെ ചത്തു; സംസ്ഥാനത്ത് പ്രതിരോധത്തിന് അടിയന്തര നടപടികൾ

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...