നഷ്ടപ്പെട്ടു പോയ പേര് വീണ്ടെടുക്കാനുള്ള സൈകോളജിക്കൽ മൂവ്.. നടക്കൂല്ലടീ,…..ശ്രീജിത്തിന് പിന്തുണയുമായി എത്തിയ പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം

തിരുവനന്തപുരം: നടി പാര്‍വതിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം. ശ്രീജിത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് സൈബര്‍ ആക്രമണം നടക്കുന്നത്.

എന്നാല്‍ വിഷയത്തിന്റെ പ്രസക്തി മനസിലാക്കാതെ പാര്‍വതിയുടെ പോസ്റ്റ് എന്ന ഒറ്റകാരണത്താല്‍ ആണ് സൈബര്‍ ആക്രമണം നടക്കുന്നത്. കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതാണ് പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തിന് കാരണമായത്.

എന്നാല്‍ ശ്രീജിത്തിനെ പിന്തുണച്ച് പാര്‍വതി പോസ്റ്റ് ഇടെണ്ടെന്നും നഷ്ടപ്പെട്ടു പോയ പേര് വീണ്ടെടുക്കാനുള്ള സൈകോളജിക്കല്‍ മൂവാണ് പാര്‍വതിയുടെ പോസ്റ്റ് എന്ന് പറഞ്ഞു കൊണ്ടാണ് സൈബര്‍ ആക്രമണം തുടരുന്നത്. മോശമായ ഭാഷയിലാണ് പലരുടെയും പ്രതികരണം.പാര്‍വതിയെ പിന്തുണക്കുന്നവരുടെ കമന്റുകള്‍ക്ക് അടിയിലും സൈബര്‍ ആക്രമണം നടത്തുന്നവര്‍ എത്തുന്നുണ്ട്.

Similar Articles

Comments

Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....