വലിയ നടനായിട്ടും ശിവാജി ഗണേശന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടില്ല, അവാര്‍ഡ് നിര്‍ണയത്തില്‍ രാഷ്ട്രീയ കളികള്‍ നടക്കുന്നു: വെളിപ്പെടുത്തലുമായി മക്കള്‍ സെല്‍വന്‍ (വീഡിയോ)

വ്യത്യസ്ഥ നിലപാടുകള്‍കൊണ്ട് തമിഴകത്തിന്റെ ഹീറോ ആയി മാറിയിരിക്കുകയാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി.അവാര്‍ഡുകളില്‍ തനിക്ക് വിശ്വാസമില്ലെന്നും തനിക്കത് വേണ്ടെന്നും വിജയ് നേരത്തെ പറഞ്ഞിട്ടുണ്ട്. വിജയ്യുടെ വാക്കുകള്‍ ചിലരെയെങ്കിലും അന്ന് അതിശയിപ്പിച്ചു. ആ നിലപാടില്‍ ഇന്നും വിജയ് മാറ്റം വരുത്തിയിട്ടില്ല.

ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അംഗീകാരമാണ് ദേശീയ അവാര്‍ഡ്. ആ ദേശീയ അവാര്‍ഡ് പോലും തനിക്ക് വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. ഒരു അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. ‘നടികര്‍ തിലകം ശിവാജി ഗണേശന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടില്ല. ശിവാജി ഗണേശന്‍ വലിയൊരു നടനാണ്. ആരുമായും അദ്ദേഹത്തെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. ചിലര്‍ അദ്ദേഹം ഓവര്‍ ആക്ടിങ്ങാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹം എല്ലാ നടന്മാര്‍ക്കും ഒരു ഡിക്ഷണറിയാണ്. ഏതു കഥാപാത്രം ചെയ്യുന്നതിനും അദ്ദേഹം മടിച്ചുനിന്നിട്ടില്ല. അത്രയ്ക്കും വലിയ നടനാണ്. അദ്ദേഹത്തിനു നല്‍കാത്ത അവാര്‍ഡ് എനിക്കെന്തിനാണ്’ വിജയ് പറഞ്ഞു.

അവാര്‍ഡുകളില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് അവ വേണ്ടെന്നുവച്ചത്. അതിനാല്‍ തന്നെ അവാര്‍ഡ് നിശകളിലും പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. അവാര്‍ഡ് നിര്‍ണയത്തില്‍ രാഷ്ട്രീയ കളികള്‍ നടക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലായതുകൊണ്ടാണ് അവാര്‍ഡുകളെ വേണ്ടെന്ന തീരുമാനം എടുത്തതെന്നും വിജയ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7