കേപ് ടൗണ്‍: പുതുവര്‍ഷാഘോഷത്തിനിടെ ആശംസകളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും ഭാര്യ അനുഷ്‌കയും എത്തി. കോഹ്ലിക്കൊപ്പം ദക്ഷിണാഫ്രിക്കയിലാണ് അനുഷ്‌കയിപ്പോള്‍… എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍ നേരുന്നതായി ട്വിറ്ററിലൂടെയാണ് ഇരുവരും അറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മനോഹര ചിത്രം സഹിതമായിരുന്നു ആരാധകര്‍ക്കുള്ള ആശംസ. എന്നാല്‍ ഇരുവരും ട്വീറ്റ് ചെയ്ത സന്ദേശം ഒന്ന് തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. കൊഹ്‌ലിയുടെ ആശംസ എത്തിയതിനു തൊട്ടുപിന്നാലെ ഒരു മിനുറ്റ് ശേഷമായിരുന്നു അനുഷ്‌കയുടെ സന്ദേശവും പ്രത്യക്ഷപ്പെട്ടത്.
Wishing you all a very happy, healthy and prosperous New year. Love and light to all. ?? pic.twitter.com/zYKWLXz6ka
— Virat Kohli (@imVkohli) January 1, 2018
Wishing you all a very happy , healthy and prosperous new year ! Love and light to all ❤️✨ pic.twitter.com/mV2vE595ji
— Anushka Sharma (@AnushkaSharma) January 1, 2018
അതേസമയം ദമ്പതികള്‍ക്ക് തിരികെ പുതുവത്സരാശംസകള്‍ കൈമാറാന്‍ ഇരുവരുടെയും ആരാധകരും മറന്നില്ല. കൊഹ്‌ലിയുടെ നായകത്വത്തില്‍ മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ഹോം ഗ്രൗണ്ടില്‍ പുലികളായിട്ടും വിദേശ മണ്ണില്‍ കാലിടറുന്നവര്‍ എന്ന ദുഷ്‌പേര് മാറ്റാന്‍ ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ.