നിങ്ങളുടെ ഹൃദയത്തില്‍ ചെറിയൊരിടം എനിക്ക് നല്‍കിയതിന് നന്ദി, 14 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ കൂടെ നിന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നയന്‍താര

സിനിമയില്‍ 14 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നയന്‍സ് തന്റെ നേട്ടങ്ഹള്‍ക്കെല്ലാം നന്ദി പറയുന്നത് ആരാധകരോടാണ്. 2017 കഴിഞ്ഞ് പുതുവര്‍ഷത്തേക്ക് കടന്നപ്പോള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിലൂടെ ആരാധകരോടുള്ള തന്റെ നന്ദി അറിയിച്ചിരിക്കുകയാണ് നയന്‍സ്.

നയന്‍താരയുടെ വാക്കുകള്‍

‘എന്റെ ഈ ജീവിതം അര്‍ത്ഥപൂര്‍ണമാക്കിയ എല്ലാ ആരാധകര്‍ക്കും എന്റെ നന്ദിയും പുതുവര്‍ഷത്തില്‍ ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു. ആത്മാര്‍ത്ഥതയും നിരുപാധികമായ സ്നേഹവും നിലനില്‍ക്കുന്നുവെന്ന് എന്നെ വിശ്വസിപ്പിച്ചത് നിങ്ങളാണ്. എന്നോടുളള നിങ്ങളുടെ സ്നേഹം സുന്ദരമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. കഠിനമായി അധ്വാനിക്കുക, ബാക്കി ദൈവത്തിന് വിട്ടുകൊടുക്കുക ഇതെനിക്ക് മനസ്സിലാക്കി തന്നത് നിങ്ങളാണ്. നിങ്ങള്‍ എന്നോട് കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും എനിക്ക് ചെയ്യാന്‍ കഴിയുന്നത് നന്നായി പ്രയത്നിക്കുക മാത്രമാണ്. നിങ്ങളെ രസിപ്പിക്കുന്ന സിനിമകള്‍ മാത്രമല്ല, മറിച്ച് സാമൂഹിക പ്രതിബദ്ധതയുളള അറാം പോലെയുളള സിനിമകള്‍ ചെയ്യാനുളള ഉത്തരവാദിത്തം എനിക്കുണ്ട്. സ്നേഹവും പോസിറ്റിവിറ്റിയും നിറഞ്ഞ ഒരു വര്‍ഷമായിരുന്നു 2017. ഞാനിന്ന് നില്‍ക്കുന്നിടത്ത് എത്താന്‍ കാരണക്കാര്‍ നിങ്ങളാണ്. നിങ്ങളുടെ ഹൃദയത്തില്‍ ചെറിയൊരിടം എനിക്ക് നല്‍കിയതിന് നന്ദി”. നയന്‍സ് കത്തില്‍ കുറിച്ചിരിക്കുന്നു.

Similar Articles

Comments

Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....