പ്യഥിരാജിന് പിന്നാലെ മമ്മൂട്ടിക്കും കിട്ടി പണി…. മാസ്റ്റര്‍പീസ് ഇന്റര്‍നെറ്റില്‍: പിന്നില്‍ തമിഴ് റോക്കേഴ്സ് തന്നെ

ബോക്സ് ഓഫീസ് ഹിറ്റ് നേടിയ മെഗാസ്റ്റാറിന്റെ പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് വ്യാജ പതിപ്പ് എത്തിയിരിക്കുന്നത്. വെബ്സൈറ്റില്‍ നിന്ന് ഇതിനോടകം നിരവധി പേരാണ് ചിത്രം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വഹിച്ച ചിത്രമാണ് മാസ്റ്റര്‍ പീസ്. രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍ പീസ് കോളെജ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തില്‍ എഡ്ഡി എന്ന കോളെജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.പൂനം ബജ്വ, വരലക്ഷ്മി, സന്തോഷ് പണ്ഡിറ്റ്, ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി തുടങ്ങി വന്‍താര നിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

Similar Articles

Comments

Advertismentspot_img

Most Popular