കൽപ്പറ്റ: വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ വിദേശിയും സ്വദേശിയും വ്യാജനുമടക്കം മദ്യശേഖരം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലിക്കുട്ടിയുടെ മൊഴിയെടുക്കാൻ എക്‌സൈസ് നീക്കം. ഇതിനായി ലില്ലിക്കുട്ടിക്ക് ഉടൻ നോട്ടിസ് നൽകും.
അതേസമയം വീട്ടിൽ നേരിട്ടെത്തിയിട്ടും ലില്ലിക്കുട്ടിയെ കണ്ടെത്താനായില്ലെന്ന് എക്‌സൈസ് പറയുന്നു. ജപ്തിയിലായ വീട് ലില്ലിക്കുട്ടി എന്നയാൾ ലേലത്തിൽ പിടിച്ചെടുത്തു എന്നായിരുന്നു ആന്റോ അഗസ്റ്റിൻ കോടതിയിൽ ഉന്നയിച്ച അവകാശവാദം. എന്നാൽ വീട് ആന്റോയുടേത് തന്നെയെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എക്‌സൈസ് അന്വേഷണസംഘം. വീടിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ എക്‌സൈസ് കൂടുതൽ തെളിവുകൾ ശേഖരിക്കും. നേരത്തെ വൈദ്യുതി ബില്ലും 2025-26 ലെ കെട്ടിട നികുതിയുമടക്കം അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.




