BREAKING NEWS

വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിൽ ജാമ്യം!! വീട് തന്റേതല്ലെന്ന വാദം കോടതിയിൽ എതിർത്തു വീട്ടിലെ വൈദ്യുതി ബിൽ ആന്റോ അഗസ്റ്റാണ് അടയ്ക്കുന്നതെന്ന് സർക്കാർ കോടതിയിൽ

· · 1 min read
Share: Copied!

കൊച്ചി: അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിധിപ്പകർപ്പ് പുറത്തു വന്നാൽ മാത്രമേ ഉത്തരവിലെ വിശദാംശങ്ങൾ വ്യക്തമാകുകയുള്ളു.

കേസിൽ സർക്കാരിനുവേണ്ടി ഡിജിപി ആസഫ് അലി ഹാജരായി. വീട് തന്റേതല്ലെന്ന ആന്റോ അഗസ്റ്റിന്റെ വാദം സർക്കാർ കോടതിയിൽ എതിർത്തു. വീട്ടിലെ വൈദ്യുതി ബിൽ ആന്റോ അഗസ്റ്റാണ് അടയ്ക്കുന്നതെന്നും സർക്കാർ വാദിച്ചു. ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട് കേസുകളിൽ സാധാരണ ജാമ്യം നൽകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റോയ്ക്ക് എതിരെ മുൻ കേസുകളില്ല. തുടർന്നാണ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കോടതി ജാമ്യം അനുവദിച്ചത്.

ഇതിനിടെ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ നടപടികൾ ചോറ്റാനിക്കര കോടതിയിൽ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നു. അനധികൃത മരംമുറിക്കേസും വഞ്ചനാക്കേസും പരസ്പരം ബന്ധപ്പെട്ടതാണെന്നും രണ്ട് കേസുകളും ഒരു കോടതിയിൽ പരിഗണിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം.

‘ചേട്ടാ, പട്ടി വരുന്നു… ഓടിക്കോയെന്ന് വിളിച്ചുപറഞ്ഞ് അനിയൻ ഓടി, പക്ഷെ പേടിച്ചിട്ട് എനിക്ക് ഒരടി പോലും അനങ്ങായില്ല… ചാടി വീണ് ഇടതുതുടയിൽ കടിച്ചു, കരച്ചിൽ കേട്ടെത്തിയ അമ്മാവൻ നായയെ കല്ലെറിഞ്ഞ് ഓടിച്ചു, അൽപദൂരം പോയി വീണ്ടുമെത്തി എന്റെ മോതിര വിരൽ കടിച്ചെടുത്തു…

 

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026