BREAKING NEWS

ചേച്ചിമാരെ കപ്പിലൊരു കണ്ണ് വേണട്ടാ… ‘കക്കാൻ’ നഖ്‌വി വരുന്നുണ്ട്!! വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ മൊഹ്സിൻ നഖ്‌വി മുഖ്യാതിഥി, വിജയികളായാൽ ഇന്ത്യൻ വനിതകൾ കപ്പ് പിസിബി ചെയർമാനിൽ നിന്ന് വാങ്ങുമോ? ചരിത്രം ആവർത്തിക്കുമോ? ചോദ്യങ്ങൾ ബാക്കി…സെപ്റ്റംബർ 13 ന് പൊടിപാറും

· · 1 min read
Share: Copied!

ന്യൂഡൽഹി: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിലും കഴിഞ്ഞ വർഷത്തെ പുരുഷ ഏഷ്യാ കപ്പ് ഫൈനലിലേതിന് സമാനമായ ട്രോഫി വിവാദത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ചെയർമാനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാനുമായ മൊഹ്സിൻ നഖ്‌വി സെപ്റ്റംബർ 13ന് നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ട്.

ഫൈനലിന്റെ സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായാണ് നഖ്‌വി പങ്കെടുക്കുകയെന്നാണ് റിപ്പോർട്ട്. മത്സരത്തിലെ വിജയികൾക്ക് ട്രോഫി സമ്മാനിക്കേണ്ട ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇന്ത്യ ഫൈനലിലെത്തി കിരീടം നേടിയാൽ ട്രോഫി നഖ്‌വിയിൽ നിന്ന് സ്വീകരിക്കാൻ ഇന്ത്യൻ താരങ്ങൾ തയ്യാറാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.

നിലവിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ടീമാണ് ടൂർണമെന്റിലെ ശക്തമായ കിരീട ഫേവറിറ്റുകളിലൊന്ന്. ഇന്ത്യ ഇതിനകം സെമി ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. ഇന്ത്യ കിരീടം നേടിയാൽ, കഴിഞ്ഞ വർഷത്തെ പുരുഷ ഏഷ്യാ കപ്പ് ഫൈനലിൽ സംഭവിച്ചതുപോലെ ട്രോഫി കൈമാറ്റച്ചടങ്ങ് വീണ്ടും പ്രതിസന്ധിയിലാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മാത്രമല്ല ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമീപകാല മത്സരത്തിലും ഇരുടീമുകളുടെയും ക്യാപ്റ്റൻമാരായ ഹർമൻപ്രീത് കൗറും സന മിറും പരസ്പരം ഹസ്തദാനം ചെയ്തിരുന്നില്ല. കഴിഞ്ഞ വർഷം പുരുഷ ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും തമ്മിലും സമാനമായ സാഹചര്യമുണ്ടായിരുന്നു.

2025ലെ പുരുഷ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടിയതിന് പിന്നാലെയാണ് ട്രോഫി വിവാദത്തിന് തുടക്കമായത്. മത്സരശേഷം ഇന്ത്യൻ ടീമിന് ട്രോഫി സമ്മാനിക്കുന്നതിനായി മൊഹ്സിൻ നഖ്‌വി വേദിയിൽ ഏകദേശം അരമണിക്കൂറോളം കാത്തുനിന്നതായാണ് റിപ്പോർട്ട്. എന്നാൽ നഖ്‌വിയിൽ നിന്ന് നേരിട്ട് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം തയ്യാറായില്ല.

മറ്റൊരു എ.സി.സി ഉദ്യോഗസ്ഥനിൽ നിന്ന് ട്രോഫി സ്വീകരിക്കണമെന്ന നിലപാടിലായിരുന്നു ഇന്ത്യൻ ടീം. ഇതിനെ തുടർന്ന് അസ്വസ്ഥനായ നഖ്‌വി സമ്മാനദാനച്ചടങ്ങിൽ നിന്ന് പിന്മാറുകയും ട്രോഫിയുമായി ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.

അതിനുശേഷം ട്രോഫി ദുബായിലെ എ.സി.സി ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇന്ത്യൻ ടീമിന് ഇതുവരെ ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ ബി.സി.സി.ഐയും നഖ്‌വിയും മറ്റ് എ.സി.സി പ്രതിനിധികളും തമ്മിൽ പലതവണ ചർച്ചകൾ നടത്തിയെങ്കിലും പ്രശ്നത്തിന് ഇതുവരെ പൂർണ പരിഹാരമായിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഈ സാഹചര്യത്തിലാണ് സെപ്റ്റംബർ 13ലെ വനിതാ ഏഷ്യാ കപ്പ് ഫൈനലിലേക്ക് നഖ്‌വി മുഖ്യാതിഥിയായി എത്തുന്നത്. ഇന്ത്യ ഫൈനലിൽ വിജയിച്ചാൽ ട്രോഫി സമ്മാനിക്കുന്ന ചടങ്ങിൽ ഇന്ത്യൻ താരങ്ങളും നഖ്‌വിയും തമ്മിലുള്ള നിലപാട് നിർണായകമാകും. കഴിഞ്ഞ വർഷത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വനിതാ ഏഷ്യാ കപ്പ് ഫൈനലിലെ സമ്മാനദാനച്ചടങ്ങിലേക്കാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ.

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026