BREAKING NEWS

എംആർ അജിത് കുമാർ നിഷ്കളങ്കൻ!! ഡിജിപിയായി പരി​ഗണിക്കുന്ന ആറിൽ അഞ്ച് ഉദ്യോ​ഗസ്ഥൻമാർക്കുമെതിരെ യുപിഎസ്‌സിക്ക് പരാതിയുടെ ചാകര!! അയച്ചിരിക്കുന്നത് അജ്ഞാതൻ, പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നിധിൻ അഗൽവാളിനെതിരെ രണ്ട് പരാതികൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയാകാൻ പരിഗണിക്കപ്പെടുന്ന പട്ടികയിലെ ആറിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ യുപിഎസ്‌സിക്ക് മുന്നിൽ ‌പരാതി‌കളുടെ ബഹളം. എഡിജിപി എംആർ അജിത് കുമാർ ഒഴികെയുള്ള എല്ലാവർക്കുമെതിരെയാണ് യുപിഎസ്‌സിക്ക് മുന്നിൽ പരാതികളെത്തിയിരിക്കുന്നത്. മാത്രമല്ല സംസ്ഥാനം നൽകിയ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നിധിൻ അഗൽവാളിനെതിരെ രണ്ട് പരാതികളാണ് യുപിഎസ് സി ലഭിച്ചത്.

സംസ്ഥാനം നൽകിയ പട്ടികയിൽ നിന്ന് രണ്ടാഴ്ച്ചയ്ക്കകം യുപിഎസ്‌സി ചുരുക്ക പട്ടിക തയ്യാറാക്കാനിരിക്കയാണ് വ്യാപകമായി പരാതി ലഭിക്കുന്നത്. സംസ്ഥാനം നൽകിയ ആറ് പേരുടെ പട്ടികയിൽ നിന്ന് മൂന്ന് പേരുടെ പട്ടികയാണ് യുപിഎസ്‌സി തയ്യാറാക്കുക. കൂടാതെ പട്ടികയിലുള്ള മനോജ് എബ്രഹാമിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി ലഭിച്ചിരുന്നു. എന്നാൽ ഹർജി ഹൈക്കോടതി ഇന്ന് തള്ളി. ഡിജിപി ചുമതലയിലേക്ക് മനോജ് എബ്രഹാമിനെ പരിഗണിക്കരുത് എന്നായിരുന്നു ഹർജിയിലെ ആവശ്യം. എംആർ അജയൻ എന്നയാൾ ഹർജി നൽകിയത്. എന്നാൽ സർവ്വീസ് നിയമം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും പൊതുതാൽപര്യം പരിഗണിക്കാനാവില്ലെന്നും ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഹർജിയിന്മേൽ ഹൈക്കോടതി രജിസ്ട്രിയുടെ എതിർപ്പും സിംഗിൾ ബെഞ്ച് ശരിവെച്ചു.

അതേസമയം സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ കാലാവധി 2025 ജൂൺ 31 അവസാനിക്കാനിരിക്കെയാണ് ആറുപേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി സംസ്ഥാനം യുപിഎസ്‌സിക്ക് കൈമാറിയത്. റോഡ് സുരക്ഷാ കമ്മീഷണറായ നിതിൻ അഗർവാളാണ് പട്ടികയിലെ ഒന്നാമൻ. ഐബി ഡെപ്യൂട്ടി ഡയറക്ടർ രവഡ ചന്ദ്രശേഖറാണ് രണ്ടാമൻ. സംസ്ഥാന ഫയർഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയാണ് മൂന്നാമൻ. സംസ്ഥാന വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ആണ് നാലാമൻ. സുരേഷ് രാജ് പുരോഹിതൻ ആണ് അഞ്ചാമൻ. ആറാമനാണ് എംആർ അജിത് കുമാർ.

ബ്രഹ്മപുത്ര നദിയുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് ചൈനയ്ക്കു തടയാൻ കഴിയുമെങ്കിൽ തടഞ്ഞോ, അതോടെ വർഷം തോറുമുള്ള അസമിലെ വെള്ളപ്പൊക്കം ഇല്ലാതാവുമല്ലോ… പാക് ഭീഷണിക്കു മറുപടിയുമായി അസം മുഖ്യമന്ത്രി

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026