BREAKING NEWS

ബ്രഹ്മപുത്ര നദിയുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് ചൈനയ്ക്കു തടയാൻ കഴിയുമെങ്കിൽ തടഞ്ഞോ, അതോടെ വർഷം തോറുമുള്ള അസമിലെ വെള്ളപ്പൊക്കം ഇല്ലാതാവുമല്ലോ… പാക് ഭീഷണിക്കു മറുപടിയുമായി അസം മുഖ്യമന്ത്രി

· · 1 min read
Share: Copied!

ദിസ്‌‌പുർ: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയെ ഭീഷണിപ്പെടുത്തിയ പാക്കിസ്ഥാനു ചുട്ട മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബ്രഹ്മപുത്ര നദിയുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് തടയാൻ ചൈനയ്ക്കു കഴിയുമെന്നായിരുന്നു പാക്കിസ്ഥാന്റെ ഭീഷണി. എന്നാൽ പറ്റുമെങ്കിൽ ചെയ്തോ, അങ്ങനെയാണെങ്കിൽ വർഷം തോറുമുള്ള വെള്ളപ്പൊക്കം ഇല്ലാതാവുമല്ലോയെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ മറുപടി. ബ്രഹ്മപുത്ര നദിയിലെ വെള്ളത്തിന്റെ 30–35 ശതമാനം മാത്രമേ ചൈനയിൽ നിന്നുള്ളുവെന്നും 65–70 ശതമാനം വെള്ളവും ഇന്ത്യയിൽ ഒഴുകുന്ന നദികളിൽ നിന്നും മഴയിൽ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം.

ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം ഇങ്ങനെ-

‘മഴയെ ആശ്രയിച്ചുള്ള നദീതടമാണ് ബ്രഹ്മപുത്ര. ഇന്ത്യയിലേക്കു പ്രവേശിച്ചതിനു ശേഷം അത് കൂടുതൽ ശക്തിയോടെ ഒഴുകുന്നു. ബ്രഹ്മപുത്ര നദി ഇന്ത്യ–ചൈന അതിർത്തിയിലൂടെ ഇന്ത്യയിലേക്കു പ്രവേശിക്കുമ്പോൾ അതിന്റെ ജലപ്രവാഹം സെക്കൻഡിൽ 2000 മുതൽ 3000 ക്യുബിക് മീറ്റർ വരെയാണ്. മൺസൂൺ സമയത്ത്, അസം സമതലങ്ങളിൽ നദിയുടെ ജലപ്രവാഹം സെക്കൻഡിൽ 15000–20000 ക്യുബിക് മീറ്ററായി വർധിക്കുന്നു. ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന നിയന്ത്രിച്ചാൽപ്പോലും (ചൈന ഒരിക്കലും ഭീഷണിപ്പെടുത്തുകയോ ഒരു ഔദ്യോഗികമായി അറിയിക്കുകയോ ചെയ്തിട്ടില്ല) അത് ഇന്ത്യയ്ക്കു ഗുണകരമാകും. കാരണം, എല്ലാ വർഷവും ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുന്നതിലൂടെ അസമിൽ വെള്ളപ്പൊക്കം രൂപപ്പെടുകയും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരികയും ചെയ്യുന്നു. ഒഴുക്ക് നിയന്ത്രിക്കാൻ ചൈന തീരുമാനിച്ചാൽ ഇന്ത്യയിലെ ഈ പ്രളയ സാഹചര്യം ലഘൂകരിക്കാൻ സാധിച്ചേക്കും’.

അതുപോലെ അരുണാചൽ പ്രദേശ്, അസം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ പെയ്യുന്ന മഴയിലൂടെയും സുബാൻസിരി, ലോഹിത്, കാമെങ്, മനസ്, ധൻസിരി, ജിയ-ഭരാലി, കോപ്പിലി തുടങ്ങിയ പോഷക നദികളിലൂടെയും മറ്റുമാണ് ബ്രഹ്മപുത്രയിലെ വെള്ളത്തിന്റെ അളവ് വർധിക്കുന്നതെന്നും ബ്രഹ്മപുത്ര ഇന്ത്യയിൽ വളരുകയാണ്, അല്ലാതെ ചുരുങ്ങുകയല്ലെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കൂടാതെ ബ്രഹ്മപുത്ര ഒരൊറ്റ സ്രോതസിന്റെ നിയന്ത്രണത്തിൽ വരുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി വിവി പ്രകാശ് സംഘപരിവാറിന്റെ ആളാരുന്നു, ‘പ്രകാശേട്ടനി’ലെ ഏട്ടൻ മതിയായിരുന്നു അൻവറിന് സംഘിയാക്കാൻ, ഇപ്പോൾ പ്രകാശിന്റെ വീട്ടിൽപ്പോയി കളിച്ച‌ നാടകം ഉളുപ്പില്ലായ്മ- വിമർശിച്ച് ബൽറാം

BREAKING NEWS
പണത്തിന്റെ ഹുങ്കും ധാർഷ്ട്യവുമാണ് അവന്‍ റോഡിൽ പ്രകടിപ്പിച്ചത്, പല തെറ്റുകൾക്കും അവന്റെ അമ്മയും അച്ഛനും കൂട്ടുനിന്നിട്ടുണ്ടാകും, അവൻ കാണിച്ച അഹങ്കാരം ആ വളർത്തലിന്റെ ഫലമാണ്, സുഹൈലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
15 Oct 2026
BREAKING NEWS
എത്രയും പെട്ടെന്ന് രാജ്യം വിട്ടോണം... സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാനോട് ഒക്ടോബൻ 28നുള്ളിൽ ഇന്ത്യ വിടാൻ നിർദേശം നൽകി മുംബൈ പോലീസ്!! എന്താണ് ഒ.സി.ഐ കാർഡ്?
15 Oct 2026
BREAKING NEWS
രണ്ടര വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത... ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, മകനെ നോക്കാനാകുന്നില്ല, കുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തെളിവു നശിപ്പിക്കാനായി മൃതദേഹം ആരുമറിയാതെ പിതാവും ബന്ധുക്കളും ചേർന്ന് കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ... സംഭവം പുറംലോകമറിഞ്ഞത് കുഞ്ഞിന്റെ അമ്മാവ...
15 Oct 2026
BREAKING NEWS
ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി അവിഹിതബന്ധം, കാമുകിക്ക് വീട് വച്ച് നല്‍കാന്‍ 10 ലക്ഷം രൂപ ചോദിച്ച് നിരന്തരം മര്‍ദനവും, രണ്ട് മക്കളെയുമെടുത്ത് 26കാരി കനാലില്‍ ചാടി ജീവനൊടുക്കി
15 Oct 2026