BREAKING NEWS

നിതിൻ മരിക്കുമ്പോൾ താൻ കർണാടകയിലായിരുന്നു- ഡോ സം​ഗീത…!!സംഗീതക്കെതിരെ കുറ്റം തെളിയിക്കാനാവശ്യമായ പ്രത്യക്ഷമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല- ഡോ സം​ഗീതയ്ക്ക് മുൻകൂർ ജാമ്യം, ഡോ. എൻ.കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി കോടതി… ലജ്ജാകരം, പ്രതികളെ സംരക്ഷിക്കാൻ ഒത്തുകളിക്കുന്നു, മേൽ കോടതിയെ സമീപിക്കും- നിതിന്റെ കുടുംബം

· · 1 min read
Share: Copied!

തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എൻ.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എന്നാൽ കേസിലെ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ജഡ്ജി വിമൽ കുമാർ ആണ് ഹർജികളിൽ വിധി പ്രസ്താവം നടത്തിയത്.

ഈ കേസിൽ ഡോക്ടർ സംഗീതക്കെതിരെ കുറ്റം തെളിയിക്കാനാവശ്യമായ പ്രത്യക്ഷമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിതിൻ രാജ് തന്റെ കുടുംബത്തിലേക്ക് അയച്ച ഒരു ഫോട്ടോയും, അധ്യാപിക തന്നെ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നു എന്നൊരു പരാമർശവും മാത്രമാണ് സംഗീതക്കെതിരെയുള്ള തെളിവുകളായി പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചത്.

മാത്രമല്ല സംഭവം നടക്കുന്ന സമയത്ത് താൻ കർണാടകയിലായിരുന്നുവെന്നും പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ചുണ്ടായ കാര്യങ്ങളിൽ തനിക്ക് പങ്കില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, ഒന്നാം പ്രതിയായ ഡോക്ടർ എൻ.കെ റാമിന് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. ജാതിയുടെ പേരിൽ തെറ്റായ പ്രസ്താവനകൾ നൽകി രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും പോലീസും പ്രോസിക്യൂഷനും ഇത് കളവാണെന്ന് കോടതിയിൽ തെളിയിച്ചിരുന്നു. അതിനാൽതന്നെ ഒന്നാം പ്രതിക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി, ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

എന്നാൽ കോടതിവിധിയിൽ താനും കുടുംബവും ഒട്ടും തൃപ്തരല്ലെന്ന് നിതിൻ രാജിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ ഡോക്ടർ സംഗീതയ്ക്ക് ജാമ്യം അനുവദിച്ച നടപടി ലജ്ജാകരമാണെന്നും മകന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ വേണ്ടി മേൽക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിതിൻ രാജിനെ അധ്യാപകർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ പോലീസിന് കൈമാറിയിട്ടും, അവർ പ്രതികളെ സംരക്ഷിക്കാൻ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതുപോലെ ഡോക്ടർ സംഗീതയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം മാധ്യമങ്ങളോട് അറിയിച്ചു.

കായംകുളത്ത് 15കാരിക്ക് പാമ്പ് കടിയേറ്റു, അപകടം രാത്രിയിൽ വീടിന്റെ അരികിലെ ടാപ്പിൽ നിന്ന് കാലുകഴുകുന്നതിനിടെ, പാലായിൽ വാർഡ് മെമ്പർ പാമ്പ് കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ,

BREAKING NEWS
നിരോധനം മറികടന്ന് പാകിസ്താൻ ക്രീമുകൾ കേരളത്തിൽ; ഓൺലൈൻ വിൽപ്പനയും സജീവം; അടങ്ങിയിരിക്കുന്നത് 20,000 പി.പി.എം. വരെ മെർക്കുറി! ജാഗ്രത പാലിക്കണമെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ്
23 Nov 2026
BREAKING NEWS
'വൈദ്യനാണ്, പരിശോധിക്കാം'; അനാഥാലയങ്ങൾക്കായി പണം പിരിക്കാനെന്ന വ്യാജേനയെത്തി, വീട്ടിൽ പുരുഷന്മാരില്ലെന്ന് മനസ്സിലാക്കി; ഓർമക്കുറവും ശാരീരിക അസ്വസ്ഥതകളുമുള്ള സ്ത്രീയെ പീഡിപ്പിച്ചു; 63-കാരൻ അറസ്റ്റിൽ
23 Nov 2026
BREAKING NEWS
വിവാഹശേഷം ജോലിക്കു പോകാൻ താൽപര്യമില്ലെന്നു യുവതി, തനിക്കു വേണ്ടത് സ്വന്തം കാലിൽ നിൽക്കുന്ന പങ്കാളിയേയെന്ന് യുവാവ്, ഇയാൾ പിന്തിരിപ്പൻ ചിന്താ​ഗതിക്കാരൻ, സ്ത്രീകളോട് എങ്ങനെ സംസാരിക്കണമെന്ന് പോലും അറിയില്ലെന്ന് യുവതി- സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഒരു കുറിപ്പ്
23 Nov 2026
BREAKING NEWS
പുതിയ വസ്ത്രം വാങ്ങാനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, തിരികെ വരുന്നതിനിടെ റീൽസ് ചിത്രീകരിക്കാൻ ചരക്കുതീവണ്ടിക്ക് മുകളിൽ കയറി; വൈദ്യുതാഘാതമേറ്റ് 15കാരന് ദാരുണാന്ത്യം
23 Nov 2026