BREAKING NEWS

സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ പോയസ് ഗാർഡനിലെ ആഡംബര ബംഗ്ലാവിലും സ്വന്തം വീട്ടിലും പത്തോളം പെൺകുട്ടികളേയും സ്ത്രീകളേയുമെത്തിച്ച് പീഡിപ്പിച്ചു, ഡിഎംകെ സർക്കാരിന്റെ കാലത്ത് പീഡനവിവരം പുറത്തുവരാതിരിക്കാൻ ഉദ്യോ​ഗസ്ഥർക്ക് മാത്രം നൽകിയത് 70 കോടി, ജെം ഗ്രാനൈറ്റ്സ് ഉടമ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

· · 1 min read
Share: Copied!

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ തമിഴ്നാട്ടിലെ 84കാരനായ ജെം ഗ്രാനൈറ്റ്സ് ഉടമയും പ്രമുഖ വ്യവസായി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വ്യവസായി ആർ. വീരമണി, കൂട്ടാളി ശാന്തി, ശാന്തിയുടെ ഭർത്താവ് മഹേന്ദ്ര സിമൻ എന്നിവരെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (CCB) ആന്റി വൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. മൂവരെയും പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. പണമിടപാടിന് ഇടനിലക്കാരനായതിനു പ്രമുഖ ട്രേഡ് യൂണിയൻ നേതാവിന്റെ മകൻ ഉടൻ വലയിലാകുമെന്നാണു സൂചന.

2025 ഒക്ടോബർ ആറിനാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. ഒരു സന്നദ്ധപ്രവർത്തകൻ സിസിബിയിൽ നൽകിയ പരാതിക്കൊപ്പം പെൻഡ്രൈവും കൈമാറുകയായിരുന്നു. പരിചയമില്ലാത്ത ഒരാൾ തനിക്ക് പെൻഡ്രൈവ് കൈമാറിയതാണെന്നായിരുന്നു സന്നദ്ധപ്രവർത്തകന്റെ മൊഴി.

പെൻഡ്രൈവിലെ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, പ്രായമായ ഒരാൾ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നതായി സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങളിലുള്ളത് 84കാരനായ ആർ. വീരമണിയാണെന്ന് കണ്ടെത്തിയത്. ഗ്രാനൈറ്റ് വ്യാപാര രംഗത്ത് പ്രവർത്തിച്ചിരുന്ന വീരമണി തെയ്നാംപേട്ടിൽ പ്രമുഖർ താമസിക്കുന്ന പോയസ് ഗാർഡനിലെ ആഡംബര ബംഗ്ലാവിലും സ്വന്തം വീട്ടിലും പെൺകുട്ടികളെ എത്തിച്ചു പീഡിപ്പിക്കുന്നതു വീരമണിയുടെ പതിവായിരുന്നു. സന്നദ്ധ പ്രവർത്തനങ്ങൾ മറയാക്കിയാണു ക്രൂരത തുടർന്നത്. ശാന്തിയാണു പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. ബം​ഗ്ലാവിന്റെ നടത്തിപ്പ് ശാന്തിക്കും ഭർത്താവ് മഹേന്ദ്ര സിമനും ഏൽപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

ഇത്തരത്തിലുള്ള മറ്റൊരു സംഭവത്തിന്റെ വീഡിയോ തെളിവും അന്വേഷണസംഘം പിടിച്ചെടുത്തു. പ്രതികളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകളും കണ്ടെത്തി. അതിൽ അതിജീവിതകളുടെയും മറ്റ് പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഫോട്ടോകളും ഉൾപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു.

അതേസമയം ഡിഎംകെ സർക്കാരിന്റെ കാലത്തു പോലീസ് എഴുതിത്തള്ളിയ കേസ് കോടതി ഇടപെടലിൽ വീണ്ടും അന്വേഷിച്ചതോടെ പുറത്തുവരുന്നതു വീരമണിയുടെ പീഡനങ്ങളും കേസ് ഒതുക്കിത്തീർക്കാൻ നടന്ന കോടികളുടെ പണമിടപാടുകളുമാണ്. ഈ കേസിൽ പത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചെന്നും പുറത്തുവരാതിരിക്കാൻ 70 കോടി രൂപ ഉദ്യോഗസ്ഥർക്കു മാത്രം കൈക്കൂലിയായി നൽകിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വ്യാപാര രംഗത്ത് വിവിധ സുപ്രധാന പദവികൾ വഹിച്ച വ്യക്തിയാണ് വീരമണി. കോൺഫെഡറേഷൻ ഓഫ് എക്സ്പോർട്ട് യൂണിറ്റ്സ് (CEU) പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വാണിജ്യ മന്ത്രാലയത്തിന് കീഴിൽ 1958 മാർച്ചിൽ സ്ഥാപിതമായ കെമിക്കൽസ് ആൻഡ് അലൈഡ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (CAPEXIL)യുടെ നാച്ചുറൽ സ്റ്റോൺ ആൻഡ് പ്രോഡക്ട്സ് പാനൽ ചെയർപേഴ്സണായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1987ൽ സ്ഥാപിതമായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഗ്രാനൈറ്റ് ആൻഡ് സ്റ്റോൺ ഇൻഡസ്ട്രിയുടെ (FGSI) സ്ഥാപക ചെയർമാനായും വീരമണി പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ പ്രകൃതിദത്ത കല്ല് വ്യവസായത്തിന്റെ താൽപര്യങ്ങൾ പ്രതിനിധീകരിക്കുന്ന വ്യാപാര സംഘടനയായ FGSIക്ക് രാജ്യത്തുടനീളം ഏകദേശം 1,500 അംഗങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വീരമണി, ശാന്തി, മഹേന്ദ്ര സിമൻ എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.

ഹോസ്റ്റലിൽ നിന്ന് വിളിച്ചിറക്കി പെട്രോളൊഴിച്ച് തീകൊളുത്തി; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവ് അറസ്റ്റിൽ; യുവതിയുടെ നില ഗുരുതരം

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026