BREAKING NEWS

അലിഹ് സർവകലാശാലയിൽ വിദ്യാർഥികളെ തടഞ്ഞുനിർത്തി മർദനം, ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചു, കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ വലിച്ചിഴച്ചു കൊണ്ടുപോകാൻ നോക്കി, ആക്രമിക്കാൻ വന്ന ഇരുവരുടെയും നെറ്റിയിൽ കാവിനിറത്തിലുള്ള തിലകമുണ്ടായിരുന്നു- പരാതിയുമായി വിദ്യാർഥികൾ

· · 1 min read
Share: Copied!

കൊൽക്കത്ത: അലിഹ് സർവകലാശാലയിലെ മൂന്ന് വിദ്യാർഥികളെ വഴിയിൽ തടഞ്ഞുനിർത്തി മർദിക്കുകയും ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതി. സെപ്റ്റംബർ 24ന് ഉച്ചയ്ക്ക് 2.40ഓടെ അലിഹ് സർവകലാശാലയുടെ തൽതല ക്യാംപസിൽ ക്ലാസ് കഴിഞ്ഞ് സിയാൽദ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് വിദ്യാർഥികളുടെ ആരോപണം.

ഇസ്ലാമിക് തിയോളജി വിഭാഗത്തിലെ വിദ്യാർഥികളായ 24കാരനായ എം.ഡി. ആഷിഖ് ബില്ലാഹ്, 23കാരനായ മൊയജ്ജം ഹൊസൈൻ, 24കാരനായ ഹസനൂർ ജമാൻ എന്നിവരാണ് ആക്രമണത്തിനിരയായതെന്ന് റിപ്പോർട്ട് പറയുന്നു. ലെനിൻ സരണി റോഡിൽ ജി.ഡി. ഹോസ്പിറ്റൽ ആൻഡ് ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തെ ഇടുങ്ങിയ പാതയുടെ പ്രവേശന ഭാഗത്തുവച്ചാണ് 35നും 40നും ഇടയിൽ പ്രായമുള്ള രണ്ട് പേർ വിദ്യാർഥികളുടെ വഴി തടഞ്ഞതെന്നാണ് പരാതി. കറുപ്പും വെള്ളയും നിറത്തിലുള്ള സ്കൂട്ടിയിലാണ് ഇരുവരും എത്തിയതെന്ന് ആഷിഖ് പറഞ്ഞു.

തങ്ങളുമായി വഴക്കുണ്ടാക്കാൻ ഇരുവരും ശ്രമിക്കുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തതായി ആഷിഖ് ആരോപിച്ചു. പ്രശ്നത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഇരുവരും പിന്നാലെയെത്തി പ്രകോപിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമികളിലൊരാൾ ഹാഫ് പാന്റും ബനിയനും ധരിച്ചിരുന്നുവെന്നും മറ്റൊരാൾ പാന്റും ടി-ഷർട്ടും ധരിച്ചിരുന്നുവെന്നും ഇരുവരുടെയും നെറ്റിയിൽ കാവിനിറത്തിലുള്ള തിലകമുണ്ടായിരുന്നുവെന്നും ആഷിഖ് പറഞ്ഞു. ഇവരെ തങ്ങൾ മുമ്പ് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങൾ അവരെ അധിക്ഷേപിച്ചുവെന്ന് ഇരുവരും ആരോപിച്ചെങ്കിലും വിദ്യാർഥികൾ ഇത് നിഷേധിച്ചു. ‘എന്തിനാണ് ഞങ്ങൾ നിങ്ങളെ അധിക്ഷേപിക്കുന്നത്, ഞങ്ങൾ വിദ്യാർഥികളാണ്’ എന്ന് പറഞ്ഞ് അവിടെനിന്ന് പോകാൻ ശ്രമിച്ചെങ്കിലും ഹാഫ് പാന്റ് ധരിച്ചയാൾ ആഷിഖിനെ അടിച്ചതായാണ് ആരോപണം.

ഹിന്ദി നന്നായി അറിയാത്ത തങ്ങളോട് ആക്രമികൾ ഹിന്ദിയിൽ അസഭ്യം പറഞ്ഞെന്നും ആഷിഖ് പറഞ്ഞു. അമ്മയെയും സഹോദരിമാരെയും ലക്ഷ്യമിട്ടുള്ള അധിക്ഷേപകരമായ വാക്കുകളും ഉപയോഗിച്ചതായും അദ്ദേഹം ആരോപിച്ചു. ഇതിനിടെ തങ്ങളെ ‘ജിഹാദി’, ‘ജംഗി’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് വിളിച്ചെന്നും ആഷിഖ് പറഞ്ഞു. തങ്ങളുടെ താടി, തൊപ്പി, വസ്ത്രധാരണം എന്നിവ നോക്കിയാണ് ഇത്തരത്തിൽ വിളിച്ചതെന്നാണ് ആരോപണം. വിദ്യാർഥികൾ പൈജാമയും കുർത്തയുമാണ് ധരിച്ചിരുന്നത്. ഇവരിൽ ഒരാൾ തൊപ്പിയും ധരിച്ചിരുന്നു.

സംഭവത്തിന് ശേഷം വിദ്യാർഥികളുമായി സംസാരിച്ച അലിഹ് സർവകലാശാല വിദ്യാർഥി പ്രതിനിധി എം.ഡി. മൊതാസിം ബില്ലാഹും സമാന ആരോപണങ്ങളാണ് ഉന്നയിച്ചത്. വിദ്യാർഥികളുടെ വസ്ത്രധാരണം മാത്രം നോക്കിയാണ് അവരെ ‘ജിഹാദി’ എന്ന് വിളിച്ചതെന്ന് മൊതാസിം പറഞ്ഞു. വിദ്യാർഥികൾ പ്രശ്നത്തിൽ ഏർപ്പെടാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ആക്രമികൾ കൂടുതൽ പ്രകോപിപ്പിച്ചതോടെ അവിടെനിന്ന് രക്ഷപ്പെടാനാണ് അവർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികൾ തിരിച്ചടിക്കുന്നില്ലെന്ന് മനസിലാക്കിയതോടെ ആക്രമികൾ സ്കൂട്ടിയിൽനിന്ന് ഇറങ്ങി മർദനം ശക്തമാക്കിയെന്നാണ് വിദ്യാർഥികളുടെ ആരോപണം. തുടർന്ന് അടിക്കുകയും ഇടിക്കുകയും വസ്ത്രത്തിൽ പിടിച്ചുവലിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവർ പറയുന്നു. സംഭവത്തെ തുടർന്ന് തൽതല മാർക്കറ്റിന് സമീപം ചിലർ ആക്രമിക്കുകയും ഗുരുതരമായി മർദിക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാർക്ക് പരാതി നൽകി.

ആക്രമണത്തിനിടെ വിദ്യാർഥികളുടെ വസ്ത്രങ്ങൾ കീറിയതായും മൊതാസിം പറഞ്ഞു. ഹസനൂറിന്റെ മുഖത്ത് ഇടിയേറ്റതിനെ തുടർന്ന് പല്ലിൽനിന്ന് രക്തം വന്നതായും അദ്ദേഹം ആരോപിച്ചു. വിദ്യാർഥികൾ റോഡിലൂടെ മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെ ആഷിഖിനെ ആക്രമികളിലൊരാൾ ഇടുങ്ങിയ പാതയിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചെന്നും മൊതാസിം പറഞ്ഞു. ആഷിഖിനെ രക്ഷിക്കാൻ ശ്രമിച്ച മൊയജ്ജത്തിനും ഹസനൂറിനും അപ്പോഴാണ് അടിയേറ്റതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇതേ പ്രദേശത്തുകൂടി കടന്നുപോകുന്ന വനിതാ വിദ്യാർഥികൾക്കും നേരത്തെ സമാനമായ മതവിദ്വേഷപരമായ അധിക്ഷേപങ്ങൾ നേരിട്ടതായി പരാതികളുണ്ടായിരുന്നുവെന്ന് മൊതാസിമും ആഷിഖും പറഞ്ഞു. ഒറ്റയ്ക്ക് നേരിടുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുമെന്ന ഭയത്താൽ വനിതാ വിദ്യാർഥികൾ നേരത്തെ പരാതി നൽകിയിരുന്നില്ലെന്നും മൊതാസിം പറഞ്ഞു.

 

BREAKING NEWS
70-ാം കേരളപ്പിറവി: 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; 'മ'യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും സ്പെഷ്യൽ ഓഫർ
29 Oct 2026
BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026
BREAKING NEWS
സൗരവ് ദാസിന്റെ അച്ഛന്‍ ബംഗ്ലാദേശി മുസ്ലിം, ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് മുസ്ലിങ്ങള്‍, ധ്രുവ് റാഠി ജിഹാദി, മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെല്ലാം ലൈക്കടിച്ച് ദിയ കൃഷ്ണ
29 Oct 2026