BREAKING NEWS

പരാമര്‍ശത്തില്‍ മാപ്പ് പറയില്ല, നഷ്ടപരിഹാരം നൽകാനും ഒരുക്കമല്ല, തന്നെ ന്യൂനപക്ഷ വിരുദ്ധനാക്കാനാണ് പലരുടെയും ശ്രമം, കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്ന് എ കെ ബാലൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മാറാട് കലാപത്തെ കുറിച്ചുള്ള പരാമർശത്തില്‍ മാപ്പ് പറയില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ. ഇതുസംബന്ധിച്ച് തനിക്കെതിരെ അയച്ചിട്ടുള്ള വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വസ്തുതാവിരുദ്ധവും തെറ്റിധരിപ്പിക്കുന്നതും ആണെന്നും തന്നെയും തന്റെ പാർട്ടിയെയും പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കുന്നതനും അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടി പരപ്രേരണയിൽ ഗൂഢഉദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതാണെന്നും കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ഭരണഘടനാപരമായ മൂല്യങ്ങൾ മുറുകെ പിടിക്കുന്നയാളാണ് താനെന്നും വാർത്താസനമ്മേളനത്തിൽ എ കെ ബാലൻ കൂട്ടിച്ചേർത്തു. നോട്ടീസിൽ ആവശ്യപ്പെട്ടതുപോലെ ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ താനൊരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെയുള്ള വിവാദത്തിലൂടെ താനൊരു ന്യൂനപക്ഷ വിരുദ്ധ മനസ്സിന്റെ ഉടമയാണെന്ന് വരുത്തുന്നതിനുള്ള ശ്രമമുണ്ട്. ആകർഷകമായ ഒരു പ്രൊഫഷണൽ ജീവിതം ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ വ്യക്തിയാണ് താൻ. അറുപത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരു ആക്ഷേപവും ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടില്ല. തൊഴിലാളിവർഗത്തോടുള്ള പ്രതിബദ്ധതയും പാർട്ടിയോടുള്ള വിശ്വാസ്യതയും സംരക്ഷിച്ചുകൊണ്ടാണ് താനിന്നും ജീവിക്കുന്നത്. പൊതുജീവിതത്തിൽ ഇന്നേവരെ മതനിരപേക്ഷതയ്‌ക്കെതിരായിട്ടോ മതന്യൂനപക്ഷവിരുദ്ധസമീപനമോ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തനിക്കെതിരെ നോട്ടീസയച്ച സംഘടനയുടെ മതപരമായ നയമെന്താണെന്ന് പ്രഖ്യാപിക്കണം.

ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് താൻ നൽകിയ മറുപടിയിലെ ജമാഅത്തെ പരാമർശം മാത്രം പ്രതിപക്ഷനേതാവിന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിപക്ഷനേതാവ് അത് വിവാദമാക്കി. തന്റെ പ്രതികരണം തെറ്റിധാരണ പരത്തുന്ന വിധത്തിൽ തെറ്റായ വ്യാഖ്യാനം നൽകി പ്രചരിപ്പിച്ചു. ഇതിനുള്ള മറുപടി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വർഗീയതയ്‌ക്കെതിരെ ശബ്ദമുയർത്തുക മാത്രമേ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളൂ. ആരേയും അപമാനിക്കുന്ന വിമർശനം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മതസൗഹാർദത്തെ ഹനിക്കുന്ന വിധത്തിലുള്ള വാക്കോ പ്രവൃത്തിയോ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും  എ കെ ബാലന്‍ പറഞ്ഞു.

BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026