BREAKING NEWS

‘ഗര്‍ഭം ഉണ്ടാകുന്നതിന് മുന്നേ കുട്ടിയുടെ ജാതകം നോക്കുന്നു‘: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് എ.കെ ബാലന്‍; ‘രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും തമ്മിലടിപ്പിക്കുകയാണ് കെ.സി വേണു​ഗോപാൽ ‘

· · 1 min read
Share: Copied!

തിരുവനന്തപുരം : മുഖ്യമന്ത്രി തർക്കത്തിൽ കോൺ​ഗ്രസിനെ പരിഹസിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ. കെ ബാലൻ. രമേശ് ചെന്നിത്തലയേയും വി.ഡി സതീശനെയും തമ്മിലടിപ്പിക്കുന്നയാളാണ് കെ. സിവേണു​ഗോപാലെന്ന് എ.കെ ബാലൻ ആരോപിച്ചു. ഗർഭത്തിനു മുമ്പേ, പിറക്കാത്ത കുഞ്ഞിന്റെ ജാതകം നോക്കുന്ന പോലെയാണ് കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെന്നും അദ്ദേഹം പറഞ്ഞു.

‘രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും തമ്മിലടിപ്പിക്കുന്ന നിലപാടുകാരനാണ് കെ.സി വേണു​ഗോപാലെന്ന് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷനേതാവിയും ചെന്നിത്തലയെയും മോശക്കാരാക്കി താനാണ് എന്തുകൊണ്ടും യോ​ഗ്യനെന്ന് വരുത്തിതീർക്കാനാണ് വേണു​ഗോപാൽ ശ്രമിക്കുന്നത്. അത് അറിഞ്ഞുകൊണ്ടാണോ അതോ മറ്റുള്ളവര് വേണു​ഗോപാലിനെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണോയെന്ന് അറിയില്ല‘; എ.കെ ബാലൻ പറഞ്ഞു.

‘മുഖ്യമന്ത്രി പദവി ചർച്ചയ്ക്കും അവകാശവാദത്തിനുമൊന്നും ഇപ്പോൾ പ്രസക്തിയില്ല. യുഡിഎഫ് ജയിക്കില്ല. ഗര്‍ഭം ഉണ്ടാകുന്നതിന് മുന്നേ കുട്ടിയുടെ ജാതകം നോക്കുവാണ് അവർ. ഇതുപൊലൊരു പരിഹാസ്യ കാര്യം ഒരു തിരഞ്ഞെടുപ്പിലും കണ്ടിട്ടില്ല. ജയിക്കില്ലാത്ത അവര് പേഴ്സണൽ സ്റ്റാഫിനെ നിശ്ചയിക്കുന്നു, ഡ്രൈവറെ തീരുമാനിക്കുന്നു. എന്തൊരു ആഭാസത്തരമാണ്?‘ അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026