CINEMA

അജിത് കുമാർ- മഗിഴ് തിരുമേനി ചിത്രം ‘വിടാമുയർച്ചി’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരഭിച്ചു; ഫെബ്രുവരി 6 ന് റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

· · 1 min read
Share: Copied!

കൊച്ചി: തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയർച്ചി’യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ് ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 10 മണി മുതൽ ആരംഭിച്ചു. ബുക്ക് മൈ ഷോ, ജസ്റ്റ് ടിക്കറ്റ്സ്, ടിക്കറ്റ് ന്യൂ, പേ ടിഎം തുടങ്ങിയ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യാവുന്നതാണ്. 2025 ഫെബ്രുവരി 6 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ആഴ്ചകൾക്ക് മുൻപ് പുറത്ത് വന്ന ചിത്രത്തിൻ്റെ ട്രെയിലറിന് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. തൃഷ നായികാ വേഷം ചെയ്യുന്ന ചിത്രം, വമ്പൻ ആക്ഷൻ ചിത്രമായാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലെർ കാണിച്ചു തരുന്നു. അജിത്തിന്റെ ഗംഭീര ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളുടെ ഫീൽ തരുന്ന സ്റ്റൈലിഷ് മേക്കിങ് ആണ് ചിത്രത്തിന്റേതെന്നും ട്രൈലെർ മനസ്സിലാക്കി തരുന്നുണ്ട്. ചിത്രത്തിന്റെ ടീസർ, ഗാനങ്ങൾ എന്നിവയും നേരത്തെ പുറത്ത് വരികയും മികച്ച പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. ആക്ഷൻ, ത്രിൽ, സസ്പെൻസ് എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജിത്, തൃഷ എന്നിവർ കൂടാതെ അർജുൻ, റെജീന കസാൻഡ്ര, ആരവ്, നിഖിൽ, ദസാരഥി, ഗണേഷ്, വിഷ്ണു ഇടവൻ, അറിവ്, അമോഗ് ബാലാജി, മോഹൻ രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ചിത്രത്തിൻ്റെ ടൈറ്റിൽ ഗാനം ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഛായാഗ്രഹണം- ഓം പ്രകാശ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- എൻ ബി ശ്രീകാന്ത്, കലാസംവിധാനം – മിലൻ, സംഘട്ടന സംവിധാനം- സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം – അനു വർദ്ധൻ, നൃത്ത സംവിധാനം- കല്യാൺ, ഓഡിയോഗ്രഫി- ടി ഉദയകുമാർ, എക്സികുട്ടീവ് പ്രൊഡ്യൂസർ- സുബ്രമണ്യൻ നാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജെ ഗിരിനാഥൻ, കെ ജയശീലൻ, വിഎഫ്എക്സ്- ഹരിഹരസുധൻ, സ്റ്റിൽസ്- ആനന്ദ് കുമാർ, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ ശബരി.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026