BREAKING NEWS

പിന്നിൽ ഒര​ഗ്നി ​ഗോളം, അതിനിടയിൽ നിന്ന് ഒരു കയ്യിൽ ഫോണുമായി നടന്നു വരുന്ന ഒരു മനുഷ്യൻ!! ആവിശ്വസനീയം വിശ്വാസ് നിങ്ങളുടെ ഈ രക്ഷപ്പെടൽ- വീഡിയോ

· · 1 min read
Share: Copied!

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും ഒരാൾ മാത്രം രക്ഷപ്പെട്ടതെങ്ങനെയെന്ന് അയാളുടെ വാക്കുകളിലൂടെ ലോകം അറിഞ്ഞതാണ്. എങ്കിലും മനുഷ്യമനസിന് അവിശ്വസനീയമായ ഒരു സംഭവം. കൂടെയുണ്ടായിരുന്ന 241 പേരും മരണത്തെ പുൽകിയപ്പോൾ ഒരാൾ മാത്രം ജീവിതത്തിലേക്ക് തിരിച്ചെത്തി.

plഅഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വീഡിയോ പുറത്ത്. വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകൈയ്യിൽ മൊബൈൽ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് കാണാം. നാട്ടുകാർ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് 242 പേരുമായി ലണ്ടനിലേക്കു യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. അന്നത്തെ ആ അപകടത്തിൽ നിന്ന് ജീവനോടെ ബാക്കിയായത് വിശ്വാസ് കുമാർ രമേശ് മാത്രമാണ്. യാത്രക്കാരിൽ ഒരാൾപോലും ജീവനോടെ ബാക്കിയില്ലെന്ന് വിചാരിച്ച സമയത്താണ് വിശ്വാസിന്റെ തിരിച്ചുവരവ് പുറംലോകം അറിയുന്നത്. രക്ഷാപ്രവർത്തകർക്കിടയിലേക്ക് നടന്നെത്തിയ വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും ഉൾപ്പെടെ പരുക്കേറ്റിരുന്നു. അഹമ്മദാബാദ് അസാർവയിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

ബ്രിട്ടിഷ് പൗരനായ വിശ്വാസ് കുമാർ രമേശും സഹോദരനായ അജയ്കുമാർ രമേശും(45) ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഇന്ത്യയിലെത്തിയത്. തുടർന്ന് തിരികെ ബ്രിട്ടനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ അപകടം. ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കൻഡിനുള്ളിലാണ് അപകടം സംഭവിച്ചത്.

BREAKING NEWS
ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അധ്യാപകൻ ; ജിജോ ജെയിംസിന് സസ്പെൻഷൻ
29 Oct 2026
BREAKING NEWS
"ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട്"- സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ്, എപ്‌സ്റ്റീനെ വർഷങ്ങൾക്കു മുൻപേ ക്ലബ്ബിൽനിന്ന് പുറത്താക്കി- വിശദീകരണം
29 Oct 2026
BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026