BREAKING NEWS

ഇതുപോലൊരു സാഹചര്യം ജീവിതത്തിൽ നേരിടേണ്ടതായി വന്നിട്ടില്ല, രക്ഷാപ്രവർത്തനത്തിനെത്തുമ്പോൾ ചിതറിക്കിടന്ന അവശിഷ്ടങ്ങൾ തിളച്ചുമറിയുകയായിരുന്നു- എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ, ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതോടെ താപനില 1000 ഡി​ഗ്രി സെൽഷ്യസിലേക്ക് ഉയർന്ന് ലാവയ്ക്ക് സമമായി

· · 1 min read
Share: Copied!

അഹമ്മദാബാദ്: അപകടത്തിൽ വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് അഗ്നിഗോളമുയർന്നതോടെ പ്രദേശത്തെ താപനില ആയിരം ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതായി റിപ്പോർട്ട്. വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് നിമിഷനേരം കൊണ്ട് വലിയ തീഗോളം അന്തരീക്ഷത്തിൽ ഉയർന്നു. ഇതോടെ ഈ സ്ഥലത്തെ താപനില 1000 ഡിഗ്രി സെൽഷ്യസിലേക്ക് കുതിച്ചെന്നും ഇത് അപകടത്തിൽപ്പെട്ടവർക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറച്ചെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

അഗ്നിപർവ്വത സ്ഫോടനങ്ങളിൽ ലാവ സാധാരണയായി 1140 മുതൽ 1170 ഡിഗ്രി സെൽഷ്യസ് താപനിലയിൽവരെ എത്താറുണ്ട്. ഇതിനോട് സമാനമാണ് അപകടത്തിന് പിന്നാലെ രൂപപ്പെട്ട സാഹഹചര്യമെന്നാണ് പുറത്തുവരുന്ന വിവരം. തങ്ങളുടെ ഇതുവരെയുള്ള ജീവിതത്തിൽ ഇതുപോലൊരു സാഹചര്യം നേരിടേണ്ടതായി വന്നിട്ടില്ലെന്നാണ് ഒരു എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞത്. പിപിഇ കിറ്റുകളുമായാണ് ഞങ്ങൾ വന്നത്. പക്ഷേ, താപനില വളരെയധികം ഉയർന്നത് രക്ഷാപ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാക്കി. എല്ലായിടത്തും അവശിഷ്ടങ്ങളായിരുന്നു. തിളച്ചുമറിയുന്നുണ്ടായിരുന്ന ഈ അവശിഷ്ടങ്ങൾ ഞങ്ങൾക്ക് നീക്കേണ്ടതായി വന്നു, അദ്ദേഹം പറഞ്ഞു.

അതേസമയം വിമാനത്തിൽ 1.25 ലക്ഷം ലിറ്ററോളം ഇന്ധനം ഉണ്ടായിരുന്നതായും ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായും സംഭവസ്ഥലം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചിരുന്നു. ആളിക്കത്തിയ തീ താപനില അനിയന്ത്രിതമായി ഉയർത്തിയത് രക്ഷപ്പെടാനുള്ള സാധ്യത കുറച്ചു. അപകടത്തെ അതിജീവിച്ച ഏക വ്യക്തിയെ ആശുപത്രിയിൽ സന്ദർശിച്ചതായും അദ്ദേഹം പറഞ്ഞു.

അപകടത്തിൽപ്പെട്ട വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദിൽ സംഭവിച്ചത്. വിമാന ദുരന്തത്തിൽ ഇതുവരെ 294 പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരിൽ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കൽ വിദ്യാർഥികളും സമീപവാസികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

BREAKING NEWS
ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അധ്യാപകൻ ; ജിജോ ജെയിംസിന് സസ്പെൻഷൻ
29 Oct 2026
BREAKING NEWS
"ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട്"- സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ്, എപ്‌സ്റ്റീനെ വർഷങ്ങൾക്കു മുൻപേ ക്ലബ്ബിൽനിന്ന് പുറത്താക്കി- വിശദീകരണം
29 Oct 2026
BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026