BREAKING NEWS

മൂന്നാം ദിവസം ഉയർക്കെഴുന്നേൽക്കുമെന്ന് മന്ത്രവാദികൾ, പാമ്പ് കടിയേറ്റ് മരിച്ച 10 വയസുകാരൻറെ ശരീരം ചാണകവും വേപ്പിലയുമിട്ട് മൂടി, ജീവനുണ്ടോന്നറിയാൽ ദിവസവും കാലിൽ മരച്ചില്ല കൊണ്ട് തട്ടിനോക്കി, രക്ഷയില്ലെന്നു കണ്ടപ്പോൾ പോലീസിനെ അറിയിച്ചു, അന്ധവിശ്വാസത്തിൽ പോലീസ് അന്വേഷണം

· · 1 min read
Share: Copied!

ആഗ്ര: പാമ്പ് കടിയേറ്റ് മരിച്ച 10 വയസുകാരനെ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിൽ, കുടുംബാംഗങ്ങൾ മൂന്ന് ദിവസത്തോളം വേപ്പിലയും ചാണകവും കൊണ്ട് മൂടിയിട്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹാഥ്രസിലെ ഹസായൻ ഏരിയയിലുള്ള ഇറ്റാർണി ഗ്രാമത്തിലാണ് ദുർമന്ത്രവാദ ചടങ്ങ് നടന്നത്. ഒക്ടോബർ 20ന് ദീപാവലി രാത്രിയിൽ വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റാണ് കപിൽ ജാതവ് എന്ന ബാലൻ മരിച്ചത്. ഉടൻ തന്നെ കുട്ടിയെ പ്രാദേശിക സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ഇതോടെ മൃതദേഹവുമായി വീട്ടിലെത്തിയ ശേഷം, മന്ത്രവാദികളുടെ സഹായം തേടാൻ അയൽക്കാർ കുടുംബത്തെ നിർബന്ധിക്കുകയായിരുന്നു. മഥുരയിലെ മന്ത്രവാദികൾക്ക് ആചാരങ്ങളിലൂടെ കുട്ടിയെ ജീവനിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നായിരുന്നു ഇവരുടെ വാദം. തുടർന്ന് കുടുംബം മൃതദേഹം മഥുരയിലേക്ക് കൊണ്ടുപോയെങ്കിലും മന്ത്രവാദിയുടെ ശ്രമം പരാജയപ്പെട്ടു. വീണ്ടും ഗ്രാമത്തിൽ തിരിച്ചെത്തിയ കുടുംബം നിരാശയുടെ അവസാന ശ്രമമെന്ന നിലയിൽ, മൃതദേഹം വേപ്പിലയും ഉണങ്ങിയ ചാണകവും കൊണ്ട് പൂർണ്ണമായും മൂടി ഗ്രാമത്തിന് പുറത്ത് വെച്ചു. അവിടെ വച്ച് മന്ത്രവാദികൾ കുട്ടിയെ ‘പുനരുജ്ജീവിപ്പിക്കാൻ’ വേണ്ടി മറ്റ് ചടങ്ങുകൾ നടത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

അതേസമയം ചാണകം കൊണ്ടു മൂടിയ മൃതദേഹത്തിൽ തുടർച്ചയായ മൂന്ന് ദിവസമാണ് കാലിൽ ഒരു മരച്ചില്ല കൊണ്ട് തട്ടിനോക്കി കുടുംബാംഗങ്ങളും ഗ്രാമീണരും അനക്കത്തിനായി കാത്തിരുന്നത്. ഒരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെ വ്യാഴാഴ്ച രാത്രി പോലീസിനെ വിവരമറിയിച്ചു. അധികൃതർ ഉടൻ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോർട്ടം വെള്ളിയാഴ്ച നടത്തി, അതിനുശേഷം മൃതദേഹം സംസ്കരിച്ചുവെന്ന് കൂലിപ്പണിക്കാരനായ കുട്ടിയുടെ പിതാവ് നരേന്ദർ ജാതവ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഹസായൻ എസ്എച്ച്ഒ ഗിരീഷ്‌ചന്ദ്ര ഗൗതം പറഞ്ഞു.

വയർ പിളർന്നു, കൈവിരലുകൾ മുറിച്ചുമാറ്റി, തലയിൽ 11 തുന്നലുകൾ, നിയമ വിദ്യാർത്ഥിയായ 22കാരൻറെ നില അതീവ ഗുരുതരം

BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026