BREAKING NEWS

ട്രംപിന്റെ തള്ളുകഥകളുടെ എണ്ണം കൂടുന്നു… ‘കണക്ക് തെറ്റിയതാ, അഞ്ചല്ല ഏഴ് വിമാനങ്ങൾ വെടിവെച്ചിട്ടിട്ടുണ്ട്!! ‘24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നടപ്പിലായില്ലെങ്കിൽ വ്യാപാരം നിർത്തിവയ്ക്കുമെന്ന് ഇന്ത്യയേയും പാക്കിസ്ഥാനേയും ഭീഷണിപ്പെടുത്തി, ഞാനിത് പലവട്ടം പ്രയോഗിച്ചിട്ടുണ്ട്’

· · 1 min read
Share: Copied!

വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കിയതിനു പിന്നിൽ താനാണെന്ന കഥ ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഴു വിമാനങ്ങൾ വെടിവച്ചിട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അഞ്ച് വിമാനങ്ങൾ വെടിവച്ചിട്ടെന്നാണ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഏതു രാജ്യം, ഏതൊക്കെ വിമാനങ്ങൾ വെടിവച്ചിട്ടുവെന്ന കാര്യം വെളിപ്പെടുത്തിയില്ല.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായതിന്റെ പിന്നിൽ യുഎസുമായുള്ള വ്യാപാരമാണെന്ന പതിവ് പല്ലവി വീണ്ടും ട്രംപ് ആവർത്തിച്ചു. ‘‘24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നടപ്പിലായില്ലെങ്കിൽ വ്യാപാരം നിർത്തിവയ്ക്കുമെന്ന് യുഎസ് ഭീഷണിപ്പെടുത്തി. നിങ്ങൾക്ക് വ്യാപരമല്ലേ വേണ്ടത്. യുദ്ധം ചെയ്തുകൊണ്ടിരുന്നാൽ നിങ്ങളുമായി ഒരു വ്യാപാരവും ഞങ്ങൾ നടത്തില്ല. 24 മണിക്കൂറിനുള്ളിൽ തീരുമാനം എടുക്കണമെന്നു പറഞ്ഞു, അവരത് എടുത്തു. ഞാനിത് പലവട്ടം പ്രയോഗിച്ചിട്ടുണ്ട്. പരിഹാരം കാണാൻ വ്യാപാരമോ മറ്റെന്തെങ്കിലുമോ ആണ് വേണ്ടതെങ്കിൽ ഞാനത് ഉപയോഗിച്ചിട്ടുണ്ട്.’’ – ട്രംപ് പറഞ്ഞു.

അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നു രണ്ടാഴ്ച മുൻപ് വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ.പി. സിങ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഏഴു വിമാനങ്ങൾ വെടിവച്ചിട്ടെന്ന് ട്രംപ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ്–400 ആണ് ഈ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതെന്നായിരുന്നു വ്യോമസേനാ മേധാവി കഴിഞ്ഞ ദിവസം പറഞ്ഞത്. അഞ്ച് ജെറ്റുകളെ കൂടാതെ, ഒരു എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോളും (എഇഡബ്ല്യു ആൻഡ് സി) തകർത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല!! എനിക്ക് അതിൽ സന്തോഷമില്ല, അത് കാണാൻ താൽപര്യമില്ല… ആ പേടിസ്വപ്നം അവസാനിപ്പിക്കണം- ട്രംപ്

 

BREAKING NEWS
കായികമേളയിലെ പുഴു വിവാദം ഒരു കായികാധ്യാപകനും രണ്ട് ചാനലുകാരും കൂടി ഉണ്ടാക്കിയ തിരക്കഥ- വിദ്യാഭ്യാസ മന്ത്രി!! അധ്യാപകൻ അറസ്റ്റിൽ, ജിജോ ജയിംസിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു, അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്നലെ മുതൽ കരുതൽ തടങ്കലിൽ വച്ച ശേഷം
29 Oct 2026
BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026