BREAKING NEWS

പിതാവിന്റെ കാർ നഷ്ടപ്പെട്ടു, അഫാൻ പണയം വച്ചതാകാമെന്ന് സംശയം, ‘മാല പണയം വയ്ക്കാൻ ചോദിച്ചു, പക്ഷെ കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന കിളവി തന്നില്ല, അതുകൊണ്ട് കൊന്ന് മാല ഊരിയെടുത്തു’- അഫാന്റെ മൊഴി

· · 1 min read
Share: Copied!

തിരുവനന്തപുരം: താൻ പണയം വയ്ക്കാൻ മാല ചോദിച്ചിട്ടു തരാത്തതിനാലാണ് സൽമാ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ മൊഴി. ‘മാല ചോദിച്ചു, പക്ഷെ കുഴിയിൽ കാലും നീട്ടിയിരിക്കുന്ന കിളവി തന്നില്ല, അതുകൊണ്ടു കൊന്നതെന്നാ’ണ് അഫാൻ പോലീസിനോട് പറഞ്ഞത്.

വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ടാമത്തെ മകന്‍ അഫ്സാന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു, സൈക്യാട്രി വിഭാഗം ഡോക്ടര്‍മാരും മരണവാര്‍ത്ത അറിയിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു, മറ്റു വിവരങ്ങള്‍ അറിയിക്കാനാകുന്ന മാനസികാവസ്ഥയില്‍ അല്ല ഷെമിയെന്നു ഡോക്ടര്‍മാര്‍

മൂന്നുദിവസത്തെ കസ്റ്റഡിയിൽ കിട്ടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പിതാവിന്റെ ഉമ്മയെ കൊലപ്പെടുത്തിയത് എന്തിനെന്ന വിവരം പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു ശേഷം മാല ഊരിയെടുത്ത് വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചുവെന്നും അഫാൻ പറഞ്ഞു. അഫാനുമായി പോലീസ് നാളെ കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും.

പൊതുമധ്യത്തിൽ മർദ്ദിച്ചു, വീട്ടിൽ വിളിച്ചു മോശം പറഞ്ഞു, ഫോൺ ബലമായി പിടിച്ചുമേടിച്ചുകൊണ്ടുപോയി, ലോ കോളേജ് വിദ്യാർഥിയുടെ ആത്മഹത്യയിൽ വിവാഹിതനായ ആൺ സുഹൃത്തിനെ താമസസ്ഥലം വളഞ്ഞിട്ട് പോലീസ് പിടികൂടി

തന്റെ പേരിൽ ഉണ്ടായിരുന്ന കാർ നഷ്ടമായതായി അഫാന്റെ പിതാവ് അബ്ദുൽ റഹീം പോലീസിനോട് പറഞ്ഞു. നെടുമങ്ങാട് റജിസ്‌ട്രേഷനുള്ള കാറാണ് നഷ്ടമായത്. കാർ അഫാൻ പണയം വച്ചതാകാം എന്നാണ് നിഗമനം. ഈ കാറിനെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ഇളയ മകൻ അഫ്സാനെ മൂത്തമകൻ കൊലപ്പെടുത്തിയ വിവരം കുടുംബം ഷെമീനയെ അറിയിച്ചു. ഐസിയുവിൽ തുടരുന്ന ഷെമിയോട് ഘട്ടം ഘട്ടമായി കുടുംബത്തിൽ നടന്ന ദാരുണ സംഭവങ്ങൾ അറിയിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. സൈക്യാട്രിസ്റ്റിന്റെ സാന്നിധ്യത്തിലായിരുന്നു വിവരങ്ങൾ അറിയിച്ചത്.

BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026
BREAKING NEWS
ബസിടിച്ച് 14കാരി മരിച്ച കേസില്‍ 19 വര്‍ഷത്തിനു ശേഷം കോടതി വിധി, ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്
04 Nov 2026
BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026