BREAKING NEWS

എല്ലാവരുമിപ്പോൾ ദിലീപിനൊപ്പം ചേരുകയാണ്, കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും ദിലീപിനെതിരായ 100 ശതമാനം തെളിവുണ്ട്!! യൂട്യൂബേഴ്സിനെ കയ്യിലെടുത്ത് വ്യക്തിപരമായി, മനസാ വാചാ അറിയാത്ത കാര്യത്തിന് ആക്രമിച്ചു കൊണ്ടിരിക്കുന്നു, നാളെ ഞാൻ ഉണ്ടാവുമോയെന്ന് കാത്തിരുന്നത് കാണാം…ഇന്നത്തോടെ എൻറെ വക്കാലത്ത് കഴിയും, നാളെ മുതൽ ഞാൻ അഡ്വ. ടിബി മിനിയാണ്- അതിജീവിതയുടെ അഭിഭാഷക

· · 1 min read
Share: Copied!

കൊച്ചി: വിധി വന്നശേഷം തനിക്കെതിരെ രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. വ്യക്തി അധിക്ഷേപവും നുണ പ്രചരിപ്പിക്കലും ഉണ്ടാകുന്നുവെന്നും അഭിഭാഷക മാധ്യമങ്ങളോട് വ്യക്തമാക്കി. വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ‌ പറയാനുണ്ടെന്നും ടി ബി മിനി വ്യക്തമാക്കി.

ഇപ്പോൾ നടക്കുന്നത് പച്ചക്കള്ളം പറഞ്ഞുള്ള സൈബർ അധിക്ഷേപമാണെന്നും അഭിഭാഷക പറഞ്ഞു. ഇത്രയും വർഷം ഒറ്റയ്ക്ക് നിന്നാണ് കേസിന് വേണ്ടി പൊരുതിക്കൊണ്ടിരുന്നത്. മാധ്യമങ്ങൾ സഹായിച്ചില്ലെന്ന് പറയുന്നില്ല. എന്നാൽ എപ്പോഴും നിങ്ങളോട് സംസാരിക്കാൻ പറ്റിയിട്ടില്ലെന്നും ടി ബി മിനി പറഞ്ഞു. കേരളത്തിലെ മുഴുവൻ യൂട്യൂബേഴ്സിനെയും കയ്യിലെടുത്ത് വ്യക്തിപരമായി, മനസാ വാചാ അറിയാത്ത കാര്യത്തിന് തന്നെ ആക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അഭിഭാഷക.

ഇപ്പോൾ പലരും അതിജീവിതക്കെതിരായി ദിലീപിനോടൊപ്പം ചേരുകയാണ്. എന്നെ ഇല്ലതാക്കുക എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം എന്താണ്. അതിജീവിതയ്ക്ക് എന്നെപ്പോലെ പുറത്ത് വന്ന് പോരാടാൻ സാധിക്കുമോ. നാളെ ഞാൻ ഉണ്ടാവുമോ എന്ന് കാത്തിരുന്നത് കാണാം. മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നത് പച്ചക്കള്ളമാണ്. ഇന്ന് എനിക്ക് എല്ലാം തുറന്ന് പറയാൻ സാധിക്കില്ല. പക്ഷെ ഇന്നത്തോടെ എൻറെ വക്കാലത്ത് കഴിയും. നാളെ മുതൽ ഞാൻ അഡ്വ. ടിബി മിനിയാണ്. അതുകൊണ്ട് നിങ്ങളെ അഭിമുഖീകരിക്കുന്നതിനും നിയമപരമായ തടസ്സങ്ങളുമില്ല.

സിനിമ മേഖലയിലെ നിർമ്മാതാക്കളും തിയേറ്റർ മുതലാളിമാരും സംവിധായകരുമൊക്കെ ദിലീപിൻറെ പക്ഷമാണ്. അതിജീവിതയ്ക്കൊപ്പം ആരാണുള്ളത്. കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും ദിലീപിനെതിരായ 100 ശതമാനം തെളിവുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

പൾസർ സുനിക്ക് കുരുക്കായത് ആ മെമ്മറി കാർഡ്, രഹസ്യ ഫോൾഡറിൽ സുനിയുമായി അടുപ്പമുള്ള സ്ത്രീകളുടെ ന​ഗ്ന ദൃശ്യങ്ങൾ, സ്ത്രീകളുടെ ദൃശ്യങ്ങൾ ‘ഡിയർ’ എന്ന പേരിൽ, നടിയുടെ ദൃശ്യങ്ങൾ മറ്റൊരു ഫോൾഡറിൽ, ഒന്നാം പ്രതി സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ!! ശിക്ഷാവിധി 12 മണിക്കു ശേഷം,

BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026