പത്തനംതിട്ട: തിരുവല്ലയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. നിരണത്താണ് സംഭവം.
ജോസ് എന്നയാളുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. അപകടസമയം മകന്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നു എന്ന് ജോസ് പറഞ്ഞു.
ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.




