Uncategorized

ജോലികഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന യാത്രികനു ദേഹത്തേക്ക് സൈൻബോർഡ് ഫലകത്തിലെ ലോഹപാളി അടർന്നു വീണ് കൈപ്പത്തി അറ്റുതൂങ്ങി, വിരലുകൾക്ക് ​ഗുരുതര പരുക്ക്

· · 1 min read
Share: Copied!

കൊട്ടാരക്കര: എംസി റോഡിൽ സൈൻബോർഡ് ഫലകത്തിലെ ലോഹപാളി വീണ് സ്‌കൂട്ടർ യാത്രക്കാരൻ്റെ കൈപ്പത്തി അറ്റുതൂങ്ങി. വിരലുകൾക്കു ​ഗുരുതര പരുക്ക്. കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻപിള്ള(57)യ്ക്കാണ് അപകടത്തിൽ പരുക്കേറ്റത്. കഴിഞ്ഞ ദിവസം എംസി റോഡിൽ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം.

അപകടത്തിൽ കൈപ്പത്തിക്കും വിരലുകൾക്കും ഗുരുതരമായി പരുക്കേറ്റ മുരളീധരൻ പിള്ളയെ തിരുവനന്തപുരത്തെ സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്എഫ്ഇയുടെ കലക്ഷൻ ഏജന്റായ മുരളീധരൻ പിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ കൂറ്റൻ തൂണുകളിൽ സ്ഥാപിച്ചിരുന്ന ലോഹപാളി അടർന്നു ശരീരത്തിൽ വീഴുകയായിരുന്നു. ഉടൻ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.

മുറിവേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന മുരളീധരൻ പിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മുരളീധരൻ പിള്ള കൊട്ടാരക്കര പോലീസിൽ പരാതി നൽകി. വർഷങ്ങളായി അപകടാവസ്ഥയിലായിരുന്നു ഈ ബോർഡെന്ന ആരോപണവും ഉയരുന്നുണ്ട്.

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയം, മദ്യപിക്കാൻ പണം ചോദിച്ചിട്ട് നൽകിയില്ല, 5 വയസുകാരി മകളേയും ഭാര്യയേയും ഭാര്യാ മാതാപിതാക്കളേയും വെട്ടിക്കൊലപ്പെടുത്തി, യുവാവിന് വധശിക്ഷ, മകളെ കൊലപ്പെടുത്തിയത് അമ്മയെ വെട്ടുന്നത് കണ്ട് തടസം പിടിക്കാനെത്തിയപ്പോൾ

Uncategorized
ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം, മരുമകന്‍ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും വക്കീൽ നോട്ടീസയച്ച് ഇ പി ജയരാജന്‍, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം
30 Oct 2026
Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026